ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍

കോടതിയില്‍ റനില്‍ വിക്രമസിംഗയെ എത്തിച്ച് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ജാമ്യം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമുണ്ടായിരുന്നില്ല. വാദം നടക്കുന്നതിനിടെ കോടതിയില്‍ വൈദ്യുതി ബന്ധം നഷ്ടമായി

author-image
Biju
New Update
renil

കൊളംബോ: പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ റിമാന്‍ഡില്‍. ചൊവ്വാഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോടതിയിലെ നാടകീയ രംഗങ്ങള്‍ക്ക് ശേഷമാണ് റിമാന്റ്. മുന്‍ പ്രസിഡന്റ് സിരിസേനയും വിക്രമസിംഗയ്‌ക്കൊപ്പം കോടതി മുറിയിലുണ്ടായിരുന്നു. കോടതിയില്‍ റനില്‍ വിക്രമസിംഗയെ എത്തിച്ച് അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും ജാമ്യം നല്‍കണമെന്ന അപേക്ഷയില്‍ തീരുമാനമുണ്ടായിരുന്നില്ല. വാദം നടക്കുന്നതിനിടെ കോടതിയില്‍ വൈദ്യുതി ബന്ധം നഷ്ടമായി.

ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനില്‍ വിക്രമസിംഗെ. പ്രസിഡന്റായിരുന്നു കാലയളവില്‍ 2023 സെപ്റ്റംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാന്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായി റനില്‍ വിക്രമസിംഗെയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.