ദുബായ്: യുഎഇയിൽ ചൂട് കൂടിയ സാഹചര്യത്തിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ഈ മാസം 15ന് നിയമം നിലവിൽ വരും. സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ നിയമം തെറ്റിച്ച് ഉച്ചവിശ്രമ വേളയിൽ ജോലിചെയ്താൽ 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. നിയമം കർശനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തുടർച്ചയായി 20-ാമത്തെ വർഷമാണ് യുഎഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. തൊഴിൽ മേഖലകളിൽ ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
