കാനഡയില്‍ പ്രവാസികള്‍ പ്രതിസന്ധിയിലേക്ക്

കനേഡിയന്‍ തൊഴില്‍ വിപണിയിലെ മാന്ദ്യം സമീപകാല കുടിയേറ്റക്കാര്‍ക്കും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. അവരുടെ തൊഴിലില്ലായ്മാ നിരക്ക് ജൂലൈയില്‍ 3.1 ശതമാനം പോയിന്റ് വര്‍ധിച്ച് വാര്‍ഷികാടിസ്ഥാനത്തില്‍ 12.6 ശതമാനം ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

author-image
Prana
New Update
പ്രതീകാത്മക ചിത്രം
Listen to this article
0.75x1x1.5x
00:00/ 00:00

തൊഴില്‍ വിപണിയിലെ മാന്ദ്യം കാനഡയിലെ കുടിയേറ്റക്കാരെയും വിദ്യാര്‍ത്ഥികളെയും പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ ജൂലൈയിലെ ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം സമ്പദ്‌വ്യവസ്ഥയില്‍ 2,800 ഓളം തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ തൊഴിലില്ലായ്മാ നിരക്ക് 6.4 ശതമാനമായി തുടരുന്നുവെന്ന് പറയുന്നു.തൊഴില്‍ വിപണിയിലെ മോശം സാഹചര്യം രാജ്യത്തെ യുവാക്കളെയും സമീപകാല കുടിയേറ്റക്കാരെയും പ്രതികൂലമായി ബാധിച്ചു. കോവിഡിന് ശേഷം ജൂലൈയില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏറ്റവും കുറഞ്ഞ തൊഴില്‍ നിരക്കാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

canada