വാഷിംഗ്ടൺ: ഹാരി രാജകുമാരനെതിരെ നടപടിയെടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ ഹാരി രാജകുമാരനെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നത് നിരസിച്ചതായാണ് ദി ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. 2020ലാണ് ബ്രിട്ടൺ രാജകുടുംബാംഗമായ ഹാരി കുടുംബത്തിൽ നിന്ന് രാജി വച്ചു ഭാര്യ മേഗൻന്റെ സ്വദേശമായ വടക്കൻ കാലിഫോർണിയയിലേക്ക് കുടിയേറിയത്.
താൻ ഹാരിയെ പുറത്താക്കാൻ ഉദ്ദേശിക്കുന്നില്ല അദ്ദേഹത്തിന് അല്ലാതെ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹാരിയുടെ വിസ ഉൾപ്പെടെയുള്ള നിയമപരമായ വെല്ലുവിളികൾക്കിടയിലാണ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവന. ഹാരിയുടെ മൂത്ത സഹോദരനായ വില്യമിനെ കുറിച്ചു ട്രംപ് ന്യൂ യോർക്ക് പോസ്റ്റിനോട് വാചാലനായി.
അദ്ദേഹംത്തെ മഹാനായ മനുഷ്യനായാണ് താൻ കാണുന്നതെന്ന് ട്രംപ് പറഞ്ഞു. 2024 ൽ വില്യമും ഭാര്യയുമായി ട്രംപ് പാരീസിൽ വച്ച് സ്വകാര്യാമായി കണ്ടിരുന്നു. നോട്രെ-ഡാം കത്തീഡ്രലിൽ വച്ചാണ് മൂവരും കൂടികാഴ്ച്ച നടത്തിയത്.
ട്രംപിനെ സ്ത്രീ വിരുദ്ധനായാണ് താൻ കാണുന്നത് എന്ന് മേഗൻ മാർക്കിൾ പലപ്പോഴായി പരസ്യ പ്രസ്താവന നടത്തിയിട്ടുണ്ട്. ഇതിനു മറുപടിയെന്നോണം പലപ്പോഴായി ട്രംപ് ഹാരിയെ മേഗൻറെ ചമ്മട്ടിയായാണ് അവർ കാണുന്നതെന്ന് പരിഹാസരൂപേണ പറഞ്ഞിട്ടുണ്ട്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനെതിരെ ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ കേസ്, കൊക്കെയ്ൻ, കഞ്ചാവ്, സൈക്കഡെലിക്‌സ് എന്നിവയുൾപ്പെടെയുള്ള മുൻകാല മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള തൻ്റെ ആത്മകഥയായ 'സ്‌പെയർ' എന്ന പുസ്തകത്തിൽ ഹാരി പറയുന്നുണ്ട്.
ഇതിനാൽ പലപ്പോഴും ഹാരിയ്ക്ക് അമേരിക്കൻ വിസ നൽകുന്നതിനെ കുറിച്ചു ഗവൺമെന്റിനു ആശങ്ക ഉണ്ടായിട്ടുണ്ട്. "മെഗ്‌സിറ്റ്" എന്ന് പരക്കെ അറിയപ്പെടുന്ന ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്ന് 2020 ൽ ഹാരിയും മേഗനും കാലിഫോർണിയയിലേക്ക് മാറിയതിന് ശേഷം ഹാരിയ്ക്ക് ബൈഡൻ ഭരണകൂടത്തിൽ നിന്ന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.