അതിശൈത്യം ;യുക്രൈനില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍ അഭ്യർത്ഥനയുമായി ഡോണൾഡ് ട്രംപ്

ഇന്നലെ കാബിനറ്റ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് പുടിൻ തന്റെ അഭ്യർഥന അംഗീകരിച്ചതെന്ന് ട്രംപ് അറിയിച്ചത്.അതിശൈത്യം കണക്കിലെടുത്ത് കണക്കിലെടുത്താണ് ട്രംപിന്റെ അഭ്യർത്ഥന

author-image
Devina
New Update
vladimirr

വാഷിങ്ടൺ:അതിശൈത്യത്തെത്തുടർന്ന്  യുക്രൈൻ നഗരങ്ങളിൽ ഒരാഴ്ചത്തേക്ക് ആക്രമണം നടത്തരുതെന്ന തന്റെ ആവശ്യം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്നലെ കാബിനറ്റ് യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് പുടിൻ തന്റെ അഭ്യർഥന അംഗീകരിച്ചതെന്ന് ട്രംപ് അറിയിച്ചത്.

അതിശൈത്യം കണക്കിലെടുത്ത് കണക്കിലെടുത്താണ് ട്രംപിന്റെ അഭ്യർത്ഥന. എന്നാൽ റഷ്യ ഈ വിഷയത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. കടുത്ത തണുപ്പിനിടെയും യുക്രൈന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നത് തുടരുകയാണ്.'

മേഖലയിലെ അതിശൈത്യം കണക്കിലെടുത്ത് കീവിലും സമീപനഗരങ്ങളിലും ആക്രമണം നടത്തുന്നത് ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കണമെന്ന് ഞാൻ പുടിനോട് നേരിട്ട് അഭ്യർഥിച്ചിരുന്നു. അദ്ദേഹം അതിന് സമ്മതിച്ചു.

 പുടിനെ വിളിക്കുന്ന ഫോൺകോൾ പാഴാക്കേണ്ടെന്നും അത് നടക്കാൻ പോകില്ലെന്നും നിരവധിപേർ പറഞ്ഞു. എന്നാൽ, അദ്ദേഹം അത് ചെയ്തു', യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇത് അപ്രതീക്ഷിതമായ ഒരു വെടിനിർത്തൽ കരാറാണെന്നും ട്രംപ് വിശേഷിപ്പിച്ചു.

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് ശ്രമങ്ങൾ തുടരുന്നതിനിടെ സമാധാന ചർച്ചകൾക്കായി റഷ്യ വീണ്ടും യുക്രൈനെ ക്ഷണിച്ചിട്ടുണ്ട്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയെ സമാധാന ചർച്ചയ്ക്കായി മോസ്‌കോയിലേക്ക് ക്ഷണിച്ചതായാണ് റഷ്യ അറിയിച്ചത്.