/kalakaumudi/media/media_files/DPl3lMNjNvY1ELVKI877.jpg)
Facebook, Instagram in EU crosshairs for election disinformation
തിരഞ്ഞെടുപ്പ് കാലത്തെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് മെറ്റക്ക് യൂറോപ്യന്‍ യൂനിയന്റെ (ഇ യു) നോട്ടീസ്. മെറ്റയുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ കമ്മീഷന്റെ ഇടപെടല്‍.
ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നടപടി. യൂറോപ്യന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പൊതുജനാഭിപ്രായം രൂപവത്കരിക്കാനും ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താനും റഷ്യ ശ്രമം നടത്തുന്നെന്ന ആക്ഷേപം നിലനില്‍ക്കെയാണ് നോട്ടീസ്. തിരഞ്ഞെടുപ്പ് പരസ്യങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ മെറ്റയുടെ നിരീക്ഷണം അപര്യാപ്തമാണെന്ന ആശങ്ക ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഇടപെടല്‍.