ഫത പാര്‍ട്ടി നേതാവ് ഖലീല്‍ ഹുസൈന്‍ ഖലീല്‍ അല്‍മഖ്ദ കൊല്ലപ്പെട്ടു

ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനമായ ഫതയിലെ മുതിര്‍ന്ന അംഗത്തിന് നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ആക്രമണമാണിത്.

author-image
Prana
New Update
Israel_Palestinians
Listen to this article
0.75x 1x 1.5x
00:00 / 00:00

വെസ്റ്റ്ബാങ്ക്: ലബനനിലെ സിദോനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പലസ്തീനിലെ ഫത്ഹ് പാര്‍ട്ടി നേതാവ് ഖലീല്‍ ഹുസൈന്‍ ഖലീല്‍ അല്‍ മഖ്ദ കൊല്ലപ്പെട്ടു. ഒമ്പത് മാസം പിന്നിട്ട യുദ്ധത്തിനിടെ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനമായ ഫതയിലെ മുതിര്‍ന്ന അംഗത്തിന് നേരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ ആക്രമണമാണിത്. യുദ്ധം ആളിക്കത്തിക്കാനാണ് ഇസ്രായലിന്റെ ശ്രമമെന്ന് ഫത പാര്‍ട്ടി ആരോപിച്ചു.

തെക്കന്‍ ലെബനന്‍ നഗരമായ സിദോനില്‍ ഖലീല്‍ മഖ്ദ സഞ്ചരിച്ച കാറിന് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഫത്ഹും ലബനാന്‍ സുരക്ഷാ വൃത്തങ്ങളും അറിയിച്ചു. ഫത്ഹിന്റെ സായുധ വിഭാഗമായ അല്‍അഖ്‌സ രക്തസാക്ഷി ബ്രിഗേഡിന്റെ ലബനീസ് തലവന്‍ മുനീര്‍ മഖ്ദയുടെ സഹോദരനാണ് ഖലീല്‍. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന് നേരെ പ്രത്യാക്രമണം നടത്തുന്നത് മഖ്ദ സഹോദരന്‍മാരാണെന്നാരോപിച്ചാണ് കൊലപാതകം.

അതേസമയം, ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ജൂലാന്‍ കുന്നുകളില്‍ ഹിസ്ബുല്ലയുടെ നേതൃത്വത്തില്‍ വന്‍ ആക്രമണം നടത്തി. 50ലേറെ റോക്കറ്റുകള്‍ തൊടുത്തു. ചിലത് കെട്ടിടങ്ങള്‍ക്ക് മേല്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചൊവ്വാഴ്ച ലബനാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹിസ്ബുല്ല വൃത്തങ്ങള്‍ പറഞ്ഞു.

israel- palastine israel