സിഡ്നി ഭീകരാക്രമണത്തിനുപിന്നിൽ അച്ഛനും മകനും ;മരണസംഖ്യ 15 ആയി ഉയർന്നു

ഈ അക്രമത്തിൽ മരിച്ചവരുടെ എണ്ണം 15ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി.സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് വെടി വയ്പ്പുണ്ടായത്.

author-image
Devina
New Update
sydney

സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ആൾക്കൂട്ടത്തിനു നേരെ ഉണ്ടായ ആക്രമണം നടത്തിയത് അച്ഛനും മകനുമെന്ന് റിപ്പോർട്ട് .

ഈ അക്രമത്തിൽ മരിച്ചവരുടെ എണ്ണം 15ആയി ഉയർന്നു. പരിക്കേറ്റവരുടെ എണ്ണം 40 ആയി.

സംഭവം തീവ്രവാദ ആക്രമണമാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ജൂത ഫെസ്റ്റിവലായ ഹനൂക്കയുടെ ആദ്യ ദിനത്തിലാണ് വെടി വയ്പ്പുണ്ടായത്.

ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 2.17 ഓടെയാണ് വെടിവയ്പ്പുണ്ടായത്.

പാകിസ്ഥാൻ വംശജരായ 50 കാരനായ സാജിദ് അക്രം ഇയാളുടെ മകൻ നവീദ് അക്രം എന്ന 24കാരനുമാണ് അക്രമികൾ.

ഇതിൽ 50കാരനെ ആക്രമണത്തിനു പിന്നാലെ പൊലീസ് വെടിവച്ചു കൊന്നു.

 നവീദ് സാരമായ പരിക്കുകളോടെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഓസ്ട്രേലിയയിലെ ജൂത വിഭാ​ഗത്തേയാണ് അക്രമികൾ ലക്ഷ്യമിട്ടതെന്നു റിപ്പോർട്ടുകളുണ്ട്.

 ഇരുവരും മാത്രമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് വ്യക്തമാക്കി.