/kalakaumudi/media/media_files/2025/11/01/fbi-2025-11-01-07-31-07.jpg)
മിഷിഗണ്‍: ഹാലോവീന്‍ വാരാന്ത്യത്തില്‍ മിഷിഗണില്‍ ആസൂത്രണം ചെയ്തിരുന്ന ഒരു ഭീകരാക്രമണ ശ്രമം പരാജയപ്പെടുത്തിയതായി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറിയിച്ചു. എഫ്ബിഐ നടത്തിയ ഏകോപിത ഓപ്പറേഷനില്‍ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ അറിയിച്ചു.
പ്രതികളെ കുറിച്ചോ ഗൂഢാലോചനയുടെ സ്വഭാവത്തെക്കുറിച്ചോ ഇതുവരെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫെഡറല്‍, പ്രാദേശിക നിയമപാലകരുടെ വേഗത്തിലുള്ള നടപടിയെ പട്ടേല്‍ പ്രശംസിച്ചു, അവരുടെ ജാഗ്രത മൂലം വലിയ ഒരു ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചുവെന്നും പറഞ്ഞു.
ഇന്നു രാവിലെ എഫ്ബിഐ ഒരു ഭീകരാക്രമണ ശ്രമം തടയുകയും മിഷിഗണില്‍ ഹാലോവീന്‍ വാരാന്ത്യത്തില്‍ അക്രമാസക്തമായ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തു വരും,'' പട്ടേലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
''24/7 രാജ്യത്തിന് കാവല്‍ നില്‍ക്കുകയും മാതൃരാജ്യത്തെ പ്രതിരോധിക്കാനുള്ള തങ്ങളുടെ ദൗത്യം കൃത്യമായി നിര്‍വഹിക്കുകയും ചെയ്ത എഫ്ബിഐയുടെയും നിയമ നിര്‍വ്വഹണ സേനയിലെ എല്ലാവര്‍ക്കും നന്ദി.'' കാഷ് പട്ടേല്‍ കുറിച്ചു. മിഷിഗണിലെ എഫ്ബിഐ അംഗങ്ങള്‍ ഇന്ന് രാവിലെ ഡിയര്‍ബോണ്‍, ഇങ്ക്സ്റ്റര്‍ നഗരങ്ങളില്‍ കര്‍മനിരതരായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
