യുഎസിൽ വനിതാ തടവുകാരി അടുത്ത ജയിലിൽ നിന്ന് പുരുഷ തടവുകാരൻ്റെ കുഞ്ഞിന് ജന്മം നൽകി

അമേരിക്കയിൽ വനിതാ തടവുകാരി അടുത്ത ജയിലിൽ നിന്നുള്ള ഒരു പുരുഷ തടവുകാരൻ്റെ കുഞ്ഞിന് ജന്മം നൽകി.എന്നാൽ ഇരുവരും നേരിൽ കണ്ടിട്ടില്ല എന്നതാണ് വിചിത്രമായ കാര്യം.അങ്ങനെയിരിക്കുമ്പോൾ ആ സ്ത്രീ എങ്ങനെ ഗർഭം ധരിച്ചു എന്നൊരു സംശയം വന്നേക്കാം.

author-image
Rajesh T L
New Update
HJ

അമേരിക്കയിൽ  വനിതാ തടവുകാരി അടുത്ത ജയിലിൽ നിന്നുള്ള  ഒരു പുരുഷ തടവുകാരൻ്റെ കുഞ്ഞിന് ജന്മം നൽകി. എന്നാൽ  ഇരുവരും നേരിൽ കണ്ടിട്ടില്ല എന്നതാണ്  വിചിത്രമായ  കാര്യം. അങ്ങനെയിരിക്കുമ്പോൾ ആ സ്ത്രീ എങ്ങനെ ഗർഭം ധരിച്ചു  എന്നൊരു സംശയം വന്നേക്കാം.സാധാരണ അമേരിക്കയിൽ പല വിചിത്ര സംഭവങ്ങളും നമ്മൾ കേൾക്കാറുണ്ട്.ജയിലിൽ കഴിയുന്ന  ഈ വനിതാ തടവുകാരി, പുരുഷന്മാരെ ആരെയും നേരിട്ട് കാണാതെ എങ്ങനെ  ഗർഭം  ധരിച്ചു എന്ന ഞെട്ടലിലാണ്   ജയിൽ ഡോക്ടർമാർ. ഈ സംഭവം എങ്ങനെ ഉണ്ടായെന്ന് നോക്കാം. 

അമേരിക്കയിലെ മിയാമിയിലെ ടർണർ ഗിൽഫോർഡ് നൈറ്റ് ജയിലിലെ 29 കാരിയായ ഡെയ്‌സി ലിങ്ക്, കൊലപാതക കുറ്റത്തിന് 2022 മുതൽ തടവിലാണ്. അതേ  ജയിലിൽ  തന്നെയാണ്  24 കാരനായ ഭർത്താവ്   ജോവാൻ ഡെബാസും. എന്നാൽ, ജയിലിൻ്റെ മറ്റൊരു ഭാഗത്താണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്. 

ഇരുവർക്കും നേരിൽ കാണാനുള്ള അവസരം ഇല്ലായിരുന്നു. എന്നാൽ അവിടെയുള്ള എയർ കണ്ടീഷനിംഗ് വെൻ്റ് ഇരുവരുടെയും മുറികളെ ബന്ധിപ്പിക്കുന്നതായിരുന്നു.ഇതിലൂടെ ജോവാൻ ഡെബാസിന് ഡെയ്സിയുടെ സംസാരം കേൾക്കാനാകും. രണ്ടുപേരും പതിയെ സംസാരിക്കാൻ തുടങ്ങി.സംസാരിക്കാൻ ആരുമില്ലാതെ ഏകാന്ത തടവിലായിരുന്നു  ഇരുവരെയും പാർപ്പിച്ചത്.ഇക്കാരണത്താൽ,ദിവസവും മണിക്കൂറുകളോളം എസി വെൻ്റിലൂടെ അവർ സംസാരിച്ചു. 

അപ്പോഴാണ് ദേബാസ് ഒരിക്കൽ തനിക്ക് അച്ഛനാകാൻ ആഗ്രഹമുണ്ടെന്ന് സൂചിപ്പിച്ചത്. എന്നിരുന്നാലും, ഇപ്പോൾ ജയിലിൽ ആയതിനാൽ അതിനുള്ള സാധ്യതയില്ലെന്ന് ഡെയ്‌സിയോട് അദ്ദേഹം വിലപിച്ചു. ടെബാസ് പറയുന്നത് കേട്ട് ഡെയ്‌സിയും  വേദനിച്ചു. അങ്ങനെ രണ്ടുപേരും ചേർന്ന് ഒരു പദ്ധതി തയ്യാറാക്കി. 

ജയിലിൻ്റെ എസി വെൻ്റ് എൽ ആകൃതിയിലുള്ളതാണെന്ന്  മനസിലാക്കി ഡെയ്‌സിയുടെ  മുറിയിൽ നിന്ന്  വെൻ്റിലൂടെ ബെഡ്ഷീറ്റ് ഇട്ടു.ദേബാസ് തൻ്റെ ബീജം പ്ലാസ്റ്റിക് ബാഗിലാക്കി ബെഡ് ഷീറ്റിൽ കെട്ടി.ഡെയ്‌സി അത് ഊരിയെടുത്ത് യോനിയിലൂടെ അത് കുത്തിവയ്ക്കും.ഇതേ രീതിയിൽ,ഒരു മാസം ദിവസവും  5 തവണ എന്ന തോതിൽ ദേബാസ് ബീജം അയച്ചു.ഇതിലൂടെയാണ്  ഡെയ്സി  ഗർഭം ധരിച്ച്  കുഞ്ഞിന് ജന്മം നൽകിയത്.  ജനിതക പരിശോധനയിൽ ദേബാസ് പിതാവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

താൻ ഡെയ്‌സിയെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ലെന്ന് ദേബാസ് പറയുന്നു. ഇരുവർക്കും നേരിൽ കാണാൻ പോലും സാധ്യതയില്ലെന്നാണ് ജയിൽ അധികൃതർ പറയുന്നത്. അതേസമയം, ഡെയ്‌സിയുടെ വീട്ടുകാർ പോലും . ഇത് സാധ്യമാണോ എന്ന് ചോദിച്ച്   അമ്പരന്നു.

എന്നിരുന്നാലും, ഇത് ക്ലിനിക്കലി സാധ്യമാണെന്ന് മിയാമിയിലെ ഫെർട്ടിലിറ്റി സെൻ്റർ മെഡിക്കൽ ഡയറക്ടർ ഡോ. ഫെർണാണ്ടോ പറയുന്നു, "ഇതുവരെ,ഞാൻ ഇത്തരമൊരു കാര്യം കേട്ടിട്ടുപോലുമില്ല. പക്ഷേ, വൈദ്യശാസ്ത്രപരമായി ഈ രീതിയിൽ ഗർഭിണിയാകാനുള്ള സാധ്യത 5% ൽ താഴെയാണ്.  അതേസമയം, ഇവർ പറയുന്നത് സത്യമാണോയെന്ന് സ്ഥിരീകരിക്കാൻ ജയിൽ അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്ന്"  ഡോ. ഫെർണാണ്ടോ പറഞ്ഞു

usa prisoners prison