അഴിമതിക്കേസിലെ അന്വേഷണം തടഞ്ഞു; ഫിജി മുന്‍ പ്രധാനമന്ത്രിക്ക് ജയില്‍ ശിക്ഷ

മുന്‍ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയാണ് ജയിലിലായത്. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനാണ് 70ാംവയസില്‍ അഴിക്കുള്ളിലാവുന്നത്.

author-image
anumol ps
New Update
fiji

മുന്‍ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമ

Listen to this article
0.75x 1x 1.5x
00:00 / 00:00

 

സുവ: അഴിമതിക്കേസിലെ പൊലീസ് അന്വേഷണം തടഞ്ഞതിന് പസഫിക് ദ്വീപ് രാജ്യമായ ഫിജിയിലെ മുന്‍ പ്രധാനമന്ത്രിക്ക് ജയില്‍ ശിക്ഷ വിധിച്ചു. മുന്‍ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയാണ് ജയിലിലായത്. പസഫിക് ദ്വീപ് രാജ്യങ്ങളിലെ ഏറ്റവും പ്രമുഖനാണ് 70ാംവയസില്‍ അഴിക്കുള്ളിലാവുന്നത്. 2022ല്‍ വോട്ടടുപ്പില്‍ പുറത്ത് ആവുന്നത് വരെ 15 വര്‍ഷത്തിലധികമാണ് ഫ്രാങ്ക് ബൈനിമരാമ ഫിജിയെ നയിച്ചത്. 

അന്തര്‍ദേശീയ തലത്തില്‍ കാലാവസ്ഥാ വ്യതിയാനം പസഫിക് ദ്വീപുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള നടപടികളിലൂടെയും ഫ്രാങ്ക് ബൈനിമരാമ ഏറെ ശ്രദ്ധ നേടിയിരുന്നു. വ്യാഴാഴ്ചയാണ് കോടതി ഫ്രാങ്ക് ബൈനിമരാമയ്ക്ക് ജയില്‍ ശിക്ഷ വിധിച്ചത്. സര്‍വ്വകലാശാലയിലെ വന്‍ തട്ടിപ്പ് സംബന്ധിച്ച പൊലീസ് അന്വേഷണത്തില്‍ നീതി ഉറപ്പിക്കാത്ത രീതിയിലുള്ള ഇടപെടലുകള്‍ നടത്തിയതിന് ഫ്രാങ്ക് ബൈനിമരാമ കുറ്റക്കാരനാണെന്ന് കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. 

2020ല്‍ നടന്ന അന്വേഷണം ഉപേക്ഷിക്കാന്‍ സുഹൃത്ത് കൂടിയായ ഫിജിയിലെ മുന്‍ പൊലീസ് കമ്മീഷണറോട് ഫ്രാങ്ക് ബൈനിമരാമ നിര്‍ദ്ദേശിച്ചുവെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചത്. സൌത്ത് പസഫിക് സര്‍വ്വകലാശാലയിലെ ജീവനക്കാരുടെ ബോണസും ശമ്പള വര്‍ധനയും സംബന്ധിച്ച ആരോപണങ്ങളിലെ അന്വേഷണമാണ് ഫ്രാങ്ക് ബൈനിമരാമ  ഇടപെട്ട് തടഞ്ഞത്. 

സര്‍വ്വകലാശാലയ്‌ക്കെതിരായ അന്വേഷണം അധികാര ദുര്‍വിനിയോഗം നടത്തി ഫ്രാങ്ക് ബൈനിമരാമയും പൊലീസ് കമ്മീഷണറും ചേര്‍ന്ന് തടഞ്ഞതായുള്ള കുറ്റം മുന്‍പ്രധാനമന്ത്രി നിഷേധിച്ചിരുന്നു. കീഴ്‌ക്കോടതി കഴിഞ്ഞ മാസമാണ് ഫ്രാങ്ക് ബൈനിമരാമയെ ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കീഴ്‌ക്കോടതി വിധി തള്ളിയാണ് ഹൈക്കോടതി വ്യാഴാഴ്ച ശിക്ഷ വിധിച്ചത്.

 

frank fijis former prime ministe