സാമ്പത്തിക തട്ടിപ്പ് : അമേരിക്കയിൽ മലയാളി ജഡ്ജി അറസ്റ്റിൽ

തിരഞ്ഞെടുപ്പുഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണു കേസ്. 10 വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്.

author-image
Anitha
New Update
hihfwh

ഹൂസ്റ്റൺ ∙ പണത്തട്ടിപ്പുകേസിൽ യുഎസിലെ ടെക്സസ് സംസ്ഥാനത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും മലയാളിയുമായ കെ.പി.ജോർജ് അറസ്റ്റിലായി. തിരഞ്ഞെടുപ്പുഫണ്ടുമായി ബന്ധപ്പെട്ട് ഒന്നരലക്ഷം ഡോളറിന്റെ തട്ടിപ്പു നടത്തിയെന്നാണു കേസ്.

10 വർഷം വരെ തടവുലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിട്ടുള്ളത്. ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു ജോർജ് പ്രതികരിച്ചു. 20,000 ഡോളർ ജാമ്യത്തിൽ വിട്ടു. ഡെമോക്രാറ്റ് പാർട്ടി അംഗമായ ജോർജ് 2018ൽ ആണു ആദ്യം ജഡ്ജിയായി തിരഞ്ഞെടുക്കപ്പെട്ടത്. 2022ൽ രണ്ടാമതും ജയിച്ചു.

തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ എതിരാളിയെ പ്രതിക്കൂട്ടിലാക്കി വോട്ടുകൾ നേടാനായി സമൂഹമാധ്യമത്തിൽ വ്യാജ വംശീയ അധിക്ഷേപ പോസ്റ്റുകൾ ഉണ്ടാക്കിയെന്ന 2023ലെ കേസിൽ ജോർജിനു കഴിഞ്ഞവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ജോർജിന്റെ മുൻ സ്റ്റാഫംഗമായിരുന്ന തരൾ പട്ടേലും ഈ കേസിൽ പ്രതിയായിരുന്നു. രണ്ടു കേസുകളും തമ്മിൽ ബന്ധമില്ലെന്ന് ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു.

ഫോർട്ട് ബെൻഡ് കൗണ്ടി അഞ്ചംഗ ഭരണസമിതിയിൽ ഏറ്റവുമധികം വോട്ടുനേടി ജയിച്ച ജോർജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്.

america money fraud scam Money Fraud