ബഹ്റൈനിൽ കെട്ടിടത്തിൽ വൻ തീപിടിത്തം, ഒരു കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു

അൽ ലൂസിയിൽഎട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സംഭവ സ്ഥലത്തു നിന്ന് ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 

author-image
Vishnupriya
New Update
fire

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽ  വൻ തീപിടിത്തം. നാല് പേർ മരിച്ചു. അൽ ലൂസിയിൽഎട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. സംഭവ സ്ഥലത്തു നിന്ന് ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. 

അപകട വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകിയിട്ടുണ്ട് . ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

fire accident bahrain