കെനിയയിലെ ബോര്‍ഡിങ് സ്‌കൂളില്‍ തീപിടിത്തം;  17 വിദ്യാര്‍ഥികള്‍ മരിച്ചു

നെയ്റി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.

author-image
anumol ps
New Update
fire in kenya
Listen to this article
0.75x1x1.5x
00:00/ 00:00


കെനിയ: സെന്‍ട്രല്‍ കെനിയയിലെ ബോര്‍ഡിങ്ങ് സ്‌കൂളിന്റെ ഡോര്‍മെറ്ററിയിലുണ്ടായ തീപിടിത്തത്തില്‍ 17 വിദ്യാര്‍ഥികള്‍ മരിച്ചു. സംഭവത്തില്‍ 13 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരണസംഖ്യ ഉയരാനാണ് സാധ്യത. നെയ്റി കൗണ്ടിയിലെ ഹില്‍സൈഡ് എന്‍ഡരാഷ പ്രൈമറി സ്‌കൂളില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. അപകട കാരണം അന്വേഷിച്ചുവരികയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോയും അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി.

fire boarding school