/kalakaumudi/media/media_files/letR1tXA1bv2yltcBlig.jpg)
fire broke out in a multi storey building in sharjah 5 death and 44 injured
ഷാർജ: ഷാർജയിലെ അൽ നഹ്ദയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു.44 പേർക്ക് പരിക്കേറ്റിട്ടുണ്ട്​.അതെസമയം മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം.രാത്രി 10.50ഓടെയാണ്​ 39നില കെട്ടിടത്തിൻറെ മുകൾ ഭാഗത്ത്​ തീപിടുത്തമുണ്ടായത്​. ഉടൻ താമസക്കാരെ കെട്ടിടത്തിൽ നിന്ന്​ ഒഴിപ്പിക്കുകയും അതിവേഗമെത്തിയ രക്ഷാപ്രവർത്തകർ തീയണക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
ഷാർജ സിവിൽ ഡിഫൻസ്​ വിപുലമായ സജ്ജീകരണങ്ങളോടെയാണ്​ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്​.സാരമായി പരിക്കേറ്റ 17 പേർ
നിലവിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരിക്കാണുള്ളത്​.സംഭവത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഷാർജ പൊലീസ്​ കമാൻഡർ ഇൻ ചീഫ്​ ജനറൽ സൈഫ്​ അൽ സാരി അൽ ശംസി അനുശോചനമറിയിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന 156 വ്യത്യസ്ത രാജ്യക്കാരായ ആളുകളെ എമിറേറ്റ്​സ്​ റെഡ്​ ക്രസൻറിൻറെ സഹായത്തോടെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക്​ മാറ്റിയതായും അദ്ദേഹം വ്യക്​തമാക്കി.