ആദ്യം ഡ്രോണുകൾ ,ഇനി ടാങ്കുകൾ, ഇന്ത്യയ്ക്ക് ഭീഷണിയായി ബംഗ്ലാദേശ്!!!

അതിർത്തിയിൽ ഇന്ത്യയുമായി ബംഗ്ലാദേശ് സംഘർഷം നിലനിർത്തുകയാണ്. ബംഗ്ലാദേശിലെ സൈനികരെ പുറത്താക്കുന്നതിനിടയിൽ, തുർക്കിയിൽ നിന്ന് അത്യാധുനിക ടാങ്കുകൾ വാങ്ങാൻ ബംഗ്ലാദേശ് തീരുമാനിച്ചതായാണ് റിപ്പോർട്ട് .

author-image
Rajesh T L
New Update
bl

ധാക്ക: അതിർത്തിയിൽ ഇന്ത്യയുമായി ബംഗ്ലാദേശ് സംഘർഷം നിലനിർത്തുകയാണ്.ബംഗ്ലാദേശിലെ സൈനികരെ പുറത്താക്കുന്നതിനിടയിൽ, തുർക്കിയിൽ നിന്ന് അത്യാധുനിക ടാങ്കുകൾ വാങ്ങാൻ ബംഗ്ലാദേശ് തീരുമാനിച്ചതായാണ് റിപ്പോർട്ട്.തുർക്കിയുടെ ഡ്രോണുകളും ടാങ്കുകളും ഉപയോഗിച്ച് ഇന്ത്യയെ ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് ബംഗ്ലാദേശ് നടത്തുന്നത്.

തുർക്കി കാരണം ഇന്ത്യക്ക്  വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയെത്തുടർന്ന് നിലവിൽ  ബംഗ്ലാദേശിൽ നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരാണ് പ്രവർത്തിക്കുന്നത്.ബംഗ്ലാദേശ് പാകിസ്ഥാനോട് അടുപ്പം കാണിക്കുകയും അനാവശ്യമായി ഇന്ത്യയെ  അപകീർത്തിപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ തുർക്കിയുടെ ഡ്രോണുകൾ പറത്തി ബംഗ്ലാദേശ് നിരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകായണ്. ഇതിനു മറുപടിയായി ഇന്ത്യയും അതിർത്തിയിൽ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ട്. 

ഇന്ത്യൻ  അതിർത്തിയുടെ 5 കിലോമീറ്റർ പിടിച്ചെടുത്തതായി ബംഗ്ലാദേശ് അതിർത്തി സുരക്ഷാ സേന പ്രഖ്യാപിച്ചു.എന്നാൽ ഇന്ത്യയുടെ സുരക്ഷാ സേന അറിയിച്ചത്  അങ്ങനെയൊരു സംഭവമേ  നടന്നിട്ടില്ലെന്നാണ് . യൂനസിന്റെ ഉത്തരവനുസരിച്ച് ചിറ്റഗോങ്ങിൽ വിന്യസിച്ചിരിക്കുന്ന പീരങ്കികളെയും ഹെലികോപ്റ്ററുകളെയും,പശ്ചിമ ബംഗാളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തിയിൽ വേലി പണിയുന്ന ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങളെയും ഒരിക്കൽ ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷാ സേന എതിർത്തിരുന്നു.

ഇന്ത്യയുമായി സംഘർഷം സൃഷ്ടിക്കുന്ന പാകിസ്ഥാനുമായി തുർക്കി ഇതിനകം തന്നെ സഹകരിക്കുന്നുണ്ട്.തുർക്കിയുടെ പുതിയ ഫാക്ടറികൾ തുറക്കാനും പാകിസ്ഥാൻ   സൈന്യത്തെ ശക്തിപ്പെടുത്തുന്നതിന് സൈനിക സഹായം നൽകാനും തുർക്കി തയ്യാറാണ്.മറുവശത്ത്,ഇന്ത്യയിലേക്ക് സൈനിക ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത് തുർക്കി വാക്കാൽ നിരോധിച്ചിരിക്കുകയാണ്.ഈ സാഹചര്യത്തെ മുൻനിർത്തിയാണ്  തുർക്കിയിൽ നിന്ന് ടാങ്കുകൾ വാങ്ങാൻ ബംഗ്ലാദേശ് തീരുമാനിക്കുന്നത്.ഇതിലൂടെ,ഇന്ത്യയുമായി സംഘർഷത്തിലായ പാകിസ്ഥാനെയും ബംഗ്ലാദേശിനെയും സഹായിച്ചുകൊണ്ട് ഏഷ്യയിൽ സ്വാധീനം ചെലുത്താൻ തുർക്കി ശ്രമിക്കുന്നുവെന്നാണ്  കരുതേണ്ടത്.

turkey india bengladesh