റഷ്യന്‍ ഹെലികോപ്റ്റര്‍ നിയന്തണം വിട്ട് വീട്ടില്‍ ഇടിച്ചു തകർന്ന് 5 പേർ മരിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ പിന്നീട് കാസ്പിയൻ കടലിനോട് ചേർന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ ഇടിച്ചു തകരുകയായിരുന്നു.തുടർന്ന് ഉണ്ടായ തീപിടിത്തത്തിലാണ് ആൾനാശം സംഭവിച്ചത്.

author-image
Devina
New Update
russian crash

മോസ്‌കോ: റഷ്യയിലെ റിപബ്ലിക് ഓഫ് ഡാഗെസ്താനിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ റഷ്യൻ സൈനിക ഫാക്ടറിയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ കുറഞ്ഞത് അഞ്ച് പേർ മരിച്ചു.

ഡാഗെസ്താനിലെ കിസ്ലിയാർ ഇലക്ട്രോ മെക്കാനിക്കൽ പ്ലാന്റിലെ ജീവനക്കാരുമായി പോയ കെഎ -226 ഹെലികോപ്റ്ററാണ് തകർന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റർ പിന്നീട് കാസ്പിയൻ കടലിനോട് ചേർന്നുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ വീട്ടിൽ ഇടിച്ചു തകരുകയായിരുന്നു.

തുടർന്ന് ഉണ്ടായ തീപിടിത്തത്തിലാണ് ആൾനാശം സംഭവിച്ചത്.

സംഭവത്തിൽ റഷ്യയുടെ ഫെഡറൽ വ്യോമയാന ഏജൻസിയായ റോസാവിയറ്റ്‌സിയ, അപകടത്തെ ഒരു 'ദുരന്തം' ആയി പ്രഖ്യാപിക്കുകയും ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.