/kalakaumudi/media/media_files/2025/07/20/tsunami-2025-07-20-16-32-43.jpg)
മോസ്‌കോ : റഷ്യയില്‍ ഒരു മണിക്കൂറിനിടെ ഉണ്ടായത് അഞ്ച് ഭൂകമ്പങ്ങള്‍.റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുളള ഭൂകമ്പമുണ്ടായത്.റഷ്യയുടെ കിഴക്കന്‍ മേഖലയിലെ കംചാട്ക തീരത്തിനടുത്ത് ശക്തമായ ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പടക്കം നല്‍കിയിട്ടുണ്ട്.കംചാട്കയുടെ കിഴക്കന്‍ തീരത്ത് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പങ്ങള്‍ ഉണ്ടായത്.ഭൂകമ്പങ്ങളെത്തുടര്‍ന്ന് റഷ്യയുടെ അടിയന്തരസേന വിഭാഗമാണ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയത്.300 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാവുന്ന അപകടകരമായ തിരമാലകള്‍ ഉണ്ടാവാനുളള സാധ്യത മുന്നറിയിപ്പാണ് നല്‍കിയിരികികുന്നത്. 7.4,6.6,5.0 എന്നീ തീവ്രതകളിലാണ് ഭൂകമ്പമുണ്ടായതെന്നാണ് യു എസ് ജിയോളജിക്കല്‍ സര്‍വ്വേയുടെ റിപ്പോര്‍ട്ട്.