/kalakaumudi/media/media_files/2025/07/19/trump-staement-2025-07-19-12-31-23.jpg)
ഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ സഭാംഗങ്ങളോടൊപ്പം നടത്തിയ വിരുന്നിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.എന്നാല്‍ ഏത് രാജ്യത്തിന്റെ ജെറ്റ് വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ട്രംപ് വെളിപ്പെടുത്തിയിട്ടില്ല.വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളുംതമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചത് താനാണെന്ന അവകാശവാദം ട്രംപ് വീണ്ടും ഉന്നയിക്കുകയും ചെയ്തു.
ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. റഫാല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്ഥാന്‍ അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും പാകിസ്ഥാന് നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ത്യന്‍ വ്യോമസേനയ്ക്ക് വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യന്‍ പ്രതിരോധ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ആറ് ഇന്ത്യന്‍ ജെറ്റുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദം അദ്ദേഹം തള്ളിയിരുന്നു.