മാലിയില്‍ 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയി

സായുധ തീവ്രവാദ ജിഹാദി സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. മാലിയില്‍ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് തട്ടിയെടുത്തത്.

author-image
Biju
New Update
mali

കോബ്രി: അഞ്ച് ഇന്ത്യക്കാരെ മാലിയില്‍ തട്ടിക്കൊണ്ട് പോയി. മാലിയിലെ കോബ്രിയില്‍ നിന്നാണ് അഞ്ച് ഇന്ത്യക്കാരെയാണ് തോക്കിന്‍ മുനയില്‍ തട്ടിക്കൊണ്ട് പോയത്. ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ട് പോകല്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ആയുധധാരികളായ സംഘം ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയത്. 

സായുധ തീവ്രവാദ ജിഹാദി സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. മാലിയില്‍ വൈദ്യുതീകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് തട്ടിയെടുത്തത്. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി. എന്നാല്‍ തട്ടിക്കൊണ്ട് പോകലിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിലവില്‍ സൈന്യമാണ് മാലിയില്‍ ഭരണം നിയന്ത്രിക്കുന്നത്.

ക്രിമിനല്‍ സംഘങ്ങളും അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി വിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ പതിവായ സാഹചര്യമാണ് നിലവിലുള്ളത്. വിദേശികളെ ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ട് പോകലും മേഖലയില്‍ പതിവാണ്. സെപ്തംബറില്‍ ജിഹാദി സംഘം രണ്ട് എമിറൈറ്റ് സ്വദേശികളേയും ഒരു ഇറാന്‍ സ്വദേശിയേയും തട്ടിക്കൊണ്ട് പോയിരുന്നു. 50 ദശലക്ഷം ഡോളര്‍ കൈമാറിയാണ് ഇവരെ വിട്ടയച്ചത്. സാമ്പത്തിക പ്രതിസന്ധി മാലിയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാക്കിയ സാഹചര്യമാണുള്ളത്.