ബംഗ്ലാദേശില്‍ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ മരിച്ചു

ജഹാന്‍ഗിര്‍ നഗര്‍ യൂണിവേഴ്‌സിറ്റിയിലേക്കും മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും പ്രതിഷേധം വ്യാപിച്ചു.സര്‍ക്കാര്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നത്.

author-image
Prana
New Update
bangladesh
Listen to this article
0.75x 1x 1.5x
00:00 / 00:00

ഗവണ്‍മെന്റ് ജോലി സംവരണ പദ്ധതിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശില്‍ തുടരുന്ന സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്ന് പേര്‍ വിദ്യാര്‍ത്ഥികളാണ്. മറ്റൊരാള്‍ വഴിയാത്രക്കാരനാണെന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല .12 ഓളം പേര്‍ക്ക് പരുക്കേറ്റു. ധാക്കയിലെ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ ഒറ്റ രാത്രി കൊണ്ട് ആരംഭിച്ച സംഘര്‍ഷം രാജ്യത്തുടനീളം വ്യാപിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതോടെയാണ് ഇത് സംഘര്‍ഷത്തിലെത്തിയത്. ഇതോടെ ജഹാന്‍ഗിര്‍ നഗര്‍ യൂണിവേഴ്‌സിറ്റിയിലേക്കും മറ്റ് യൂണിവേഴ്‌സിറ്റികളിലേക്കും പ്രതിഷേധം വ്യാപിച്ചു.സര്‍ക്കാര്‍, സ്വകാര്യ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നത്. ജോലി സംവരണം വിവേചനപരമാണെന്നും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. സംഘര്‍ഷത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ 100 ഓളം പേര്‍ക്ക് പരുക്കേറ്റുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിഷേധക്കാര്‍ റെയില്‍വെയും ദേശീയപാതകളും തടഞ്ഞു. തങ്ങളുടെ ആവശ്യം നടപ്പിലാകുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവര്‍ പറയുന്നത്