/kalakaumudi/media/media_files/2025/07/08/texas-flood-update-2025-07-08-10-45-31.png)
ടെക്‌സസ് : ടെക്‌സസില്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നു.മരിച്ചവരില്‍ 28 പേരും കുട്ടികളാണ്.സമ്മര്‍ ക്യാമ്പിനായി എത്തിയ കുട്ടികളില്‍ പത്തുപേരെ ഇനിയും കണ്ടെത്താനുണ്ട്.കെയര്‍ കൗണ്ടിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായത് അവിടെ മാത്രം 84 പേര്‍ മരിച്ചു.ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചും തിരച്ചില്‍ തുടരുകയാണ്.മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാസേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്.നിരവധി പേരെയാണ് ഇനി കണ്ടെത്താനുളളത്.ഇതുവരെ 850 പേരെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.പ്രദേശത്ത് വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.