/kalakaumudi/media/media_files/2025/07/06/rain-havoc-2025-07-06-12-15-33.png)
ടെക്സസ് : ടെക്സസിന്റെ മധ്യ-തെക്കന്‍ ഭാഗങ്ങളില്‍ അതിതീവ്രമഴയെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി.മരിച്ചവരില്‍ പതിനഞ്ച് പേര്‍ കുട്ടികളാണ്.കാണാതായവര്‍ക്കുളള തിരച്ചില്‍ തുടരുകയാണ്.രണ്ടാമത്തെ ദിവസവും തിരച്ചില്‍ തുടരുമ്പോള്‍ മിസ്റ്റിക് സമ്മര്‍ ഹോളിഡേ ക്യാമ്പിനെത്തിയ 20 ഓളെ പെണ്‍കുട്ടികളെ ഇനിയും കണ്ടെത്താന്‍ ഉണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഇതുവരെ 850 പേരെ രക്ഷപ്പടുത്തിയിട്ടുണ്ട്.കനത്ത പേമാരിയെത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് വെള്ളപ്പൊക്കമുണ്ടായത്.മണിക്കൂറുകളോളമാണ് മഴ നീണ്ടുനിന്നതോടെ ഗ്വാഡലൂപ് നദിയില്‍ 45 മിനിറ്റിനുള്ളില്‍ ജലനിരപ്പ് 26 അടി ഉയരുകയായിരുന്നു.പ്രളയത്തെത്തുടര്‍ന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ റദ്ദാക്കി.14ഹെലികോപ്റ്ററുകളും അഞ്ഞൂറോളം അടിയന്തരസേനാംഗങ്ങളും പ്രളയബാധിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് അറിയിച്ചു.മഴ കനത്തത് രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അങ്ങോട്ടെത്താന്‍ സാധിച്ചിരുന്നില്ല.ടെക്സസിലെ പ്രളയം ഭയപ്പെടുത്തുന്നതാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രളയബാധിതര്‍ക്ക് സഹായവും വാഗ്ദാനംചെയ്തു.