/kalakaumudi/media/media_files/Wg2lnZoOA4sKqexSEunQ.jpeg)
റോം: പറന്നുയരുന്നതിനിടെ വിമാനത്തിന് തീപിടിച്ചു. തെക്കൻ ഇറ്റലിയിലെ ബ്രിൻഡിസി എയർപോട്ടിൽ വ്യാഴാഴ്ചയാണ് സംഭവം. വിമാനത്തിന്റെ ചിറകിന് തീപിടിച്ചത് ക്യാബിൻ ക്രൂവിന്റെയും യാത്രക്കാരുടെയും ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തര നടപടി സ്വീകരിച്ചതിനാൽ വൻ അപകടം ഒഴിവായി. 184 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടയിരുന്നത്. ഉടൻതന്നെ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിന് പുറത്തെത്തിച്ചു.
ബ്രിൻഡിസിയിൽ നിന്ന് ടൂറിനിലേക്കുള്ള റയാൻഎയർ ബോയിങ് 737-8AS FR8826 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ വലത് എഞ്ചിനിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. അപകടത്തെതുടർന്ന് ബ്രിൻഡിസി വിമാനത്താവളം താത്കാലികമായി അടച്ചിട്ടു. അഗ്നിശമനസേന തീ അണക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ആളാപയമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്നും പുലർച്ചെയോടെ വിമാനത്താവളം വീണ്ടും തുറന്നതായും അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.