/kalakaumudi/media/media_files/2025/03/08/pMK06bFUOG9vkeXUHOOW.jpg)
കുവൈത്ത് സിറ്റി: സാങ്കേതിക പ്രശ്നങ്ങള്‍ കാരണം കുവൈത്ത് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവച്ചു. നിലവില്‍ കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ പുറപ്പെടുകയോ വിമാനത്താവളത്തിലേക്ക് എത്തുകയോ ചെയ്യില്ല.
യാത്രക്കാരുടെ സുരക്ഷയും പ്രവര്‍ത്തന തുടര്‍ച്ചയും ഉറപ്പാക്കാന്‍ കുവൈത്ത് വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ അയല്‍ വിമാനത്താവളങ്ങളിലേക്ക് (സൗദി അറേബ്യ) തിരിച്ചുവിടുകയാണ്. വിമാനത്താവളം വീണ്ടും തുറക്കുന്നതിനുള്ള സമയം അധികൃതര്‍ ഇതുവരെ അറിയിച്ചിട്ടല്ല.
കൂടാതെ യാത്രക്കാര്‍ പുനഃക്രമീകരണവും ബദല്‍ ക്രമീകരണങ്ങളും സംബന്ധിച്ച അപ്ഡേറ്റുകള്‍ക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.