ചൈനയില്‍ പ്രളയം; ശുദ്ധജല തടാകത്തിന്റെ ബണ്ടുകള്‍ തകര്‍ന്നു

800ല്‍ അധികം രക്ഷാ പ്രവര്‍ത്തകരും 150 ലേറെ വാഹനങ്ങളും നിരവധി ബോട്ടുകളുമാണ് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. തകര്‍ന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് ചൈനീസ് ഔദ്യോഗിക മാധ്യമം വിശദമാക്കുന്നത്.

author-image
Athira Kalarikkal
New Update
C hina Flood
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ബീജിംഗ് : കനത്ത മഴയെ തുടര്‍ന്ന് ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ പ്രളയം. രാജ്യത്തെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകത്തിന്റെ ബണ്ടുകള്‍ തകര്‍ന്നതാണ് വെള്ളപ്പൊക്കം രൂക്ഷമാക്കിയത്. 5700 കുടുംബങ്ങളെയാണ് വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാര്‍പ്പിച്ചത്. രൂക്ഷമായ വേനല്‍ക്കാലത്തിന്റെ പിടിയിലാണ് ചൈന. ഇതിനിടയിലാണ് ചെറുഡാം തകര്‍ന്ന് പ്രളയമുണ്ടാകുന്നത്. വെള്ളിയാഴ്ചയാണ് ചെറുഡാം തകര്‍ന്നത്. ഹുനാന്‍ പ്രവിശ്യയിലെ ഡോംഗ്ടിംഗ് തടാകത്തിലെ ബണ്ടാണ് തകര്‍ന്നത്. സമീപ ഗ്രാമങ്ങളിലെ വയലുകളിലേക്കും തൊട്ട് പിന്നാലെ വീടുകളിലേക്കും പ്രളയ ജലം ഇരച്ചെത്തി. വെള്ളപ്പൊക്കം രൂക്ഷമായത് മേഖലയിലെ ഗതാഗത സംവിധാനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മേഖലയിലെ എല്ലാ റോഡുകളിലൂടെയുമുള്ള ഗതാഗതവും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ട പ്രസിഡന്റ് ഷി ജിന്‍പിന്‍ങ്  പൌരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായും വ്യക്തമാക്കി. 

800ല്‍ അധികം രക്ഷാ പ്രവര്‍ത്തകരും 150 ലേറെ വാഹനങ്ങളും നിരവധി ബോട്ടുകളുമാണ് രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്നത്. തകര്‍ന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് ചൈനീസ് ഔദ്യോഗിക മാധ്യമം വിശദമാക്കുന്നത്. 74 മില്യണ്‍ യുഎസ് ഡോളറാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്.

china flood