ഫ്‌ളോറിഡയില്‍ 5000 ഇഗ്വാനകളെ ദയാവധത്തിന് ഇരയാക്കി

ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്റെ ഉത്തരവ് പ്രകാരമായിരുന്നു ദയാവധം. സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും താപനില മൈനസ് ഡിഗ്രിയിലും താഴെയാണ്.

author-image
Biju
New Update
igauna

ഫ്‌ളോറിഡ: ഫ്‌ളോറിഡയിലെ വന്യജീവിസങ്കേത്തില്‍ 5000ലധികം ഇഗ്വാനകളെ ദയാവധത്തിന് ഇരയാക്കി. കൊടും തണുപ്പില്‍ കാലാവസ്ഥ താങ്ങാനാവാതെ മരങ്ങളില്‍ നിന്ന് മരവിച്ച് വീണ ഇഗ്വാനകളെയാണ് വയാവധം നടത്തിയത്.

ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്റെ ഉത്തരവ് പ്രകാരമായിരുന്നു ദയാവധം. 
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും താപനില മൈനസ് ഡിഗ്രിയിലും താഴെയാണ്. 
5,195 വലുതും ആക്രമണകാരികളുമായ പച്ച ഇഗ്വാനകളെ എഫ്ഡബ്ല്യുസി ശേഖരണ കേന്ദ്രങ്ങളിലേക്ക് എത്തിച്ചായിരുന്നു ദയാവധം. താപനില ഉയരുന്നതുവരെ ദിവസങ്ങളോലം നിശ്ചലമായിരിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. 


നടപ്പാതകള്‍, കടല്‍ഭിത്തികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്ക് സ്ഥിരമായി കേടുപാടുകള്‍ വരുത്തുന്ന ഇഗ്വാനകള്‍ നാടന്‍ സസ്യവര്‍ഗങ്ങളെയും കൂട്ടത്തോടെ നശിപ്പിക്കുന്നവയാണ്. ഇവയുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ കൂടി ഭാഗമായിരുന്നു ദയാവധമെന്ന് ഫ്‌ലോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷന്‍ പറഞ്ഞു.