വീണ്ടും ലോക ശ്രദ്ധ നേടി കോഴിക്കോട് പുഴയിലെ ഫുട്‌ബോള്‍ താരങ്ങളുടെ കട്ട്ഔട്ടുകള്‍

മെസ്സി, റൊണാള്‍ഡോ, നെയ്മര്‍  ഇവര്‍ മൂന്ന് പേരും ആണെന്റെ ഹീറോസ് ആരാണ് നിങ്ങളുടെ ഹീറോ? എന്ന് മലയാളത്തില്‍ കുറിച്ച വരികളും ചേര്‍ത്തിട്ടുണ്ട്.പുള്ളാവൂര്‍ പുഴയുടെ നടുവില്‍ ആദ്യം വന്നത്

author-image
Prana
New Update
Football

Football

Listen to this article
0.75x 1x 1.5x
00:00 / 00:00

വീണ്ടും ലോക ഫുട്‌ബോര്‍ ആരാധകരുടെ ശ്രദ്ധ നേടി കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ ഉയര്‍ന്ന മെസ്സി, റൊണാള്‍ഡോ, നെയ്മര്‍ എന്നിവരുടെ കൂറ്റന്‍ കട്ട്ഔട്ട്. ഫിഫ ഒഫീഷ്യല്‍ ഫേസ്ബുക് പേജില്‍ വീണ്ടും  2022ല്‍ ഫിഫ വേള്‍ഡ് കപ്പ് സമയത്തെ ആ കട്ട് ഔട്ട് പങ്ക് വച്ചതോടെയാണിത്. ഇതിനൊപ്പം  മെസ്സി, റൊണാള്‍ഡോ, നെയ്മര്‍  ഇവര്‍ മൂന്ന് പേരും ആണെന്റെ ഹീറോസ് ആരാണ് നിങ്ങളുടെ ഹീറോ? എന്ന് മലയാളത്തില്‍ കുറിച്ച വരികളും ചേര്‍ത്തിട്ടുണ്ട്.പുള്ളാവൂര്‍ പുഴയുടെ നടുവില്‍ ആദ്യം വന്നത് അര്‍ജന്റീനയുടെ ആരാധകര്‍ സ്ഥാപിച്ച അര്‍ജന്റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ആയിരുന്നു. തൊട്ടുപിന്നാലെ അതിനേക്കാള്‍ ഉയരത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറുടെ കട്ടൗട്ട് ഉയര്‍ന്നതോടെ കട്ടൗട്ട് മത്സരമായി. ഇതിന് പിന്നാലെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടുകൂറ്റന്‍ കട്ടൗട്ടും ഇവിടെ ഉയര്‍ന്നത്തോടെ സംഭവം ആഗോളമാധ്യമങ്ങളിലടക്കം വാര്‍ത്തയാകുകയായിരുന്നു. Football.

football