ഇന്ത്യക്കാരുടെ വിദേശ യാത്രയിൽ 24 ശതമാനം വർധന

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ 2023-24ൽ മൊത്തം 1,41,800 കോടി രൂപയെടുത്തിട്ടുണ്ട്. മുൻ വർഷത്തെ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 24.4 ശതമാനം കൂടുതലാണ്.

author-image
Anagha Rajeev
New Update
travel
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ഇന്ത്യക്കാർ വിദേശ യാത്രകൾക്കായി ചെലവഴിക്കുന്നത് ഉയർന്ന തുക. കോവിഡ് കാലഘട്ടത്തിന് ശേഷം യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പാണുണ്ടായിട്ടുള്ളത്.

അഞ്ച് വർഷം മുമ്പ്, 2018-19ൽ ഒരു മാസം ശരാശരി 400 മില്യൺ ഡോളർ അഥവാ, ഏകദേശം 3,300 കോടി രൂപയാണ് ഇന്ത്യക്കാർ വിദേശ യാത്രയ്ക്കായി ചെലവഴിച്ചിരുന്നത്. എന്നാൽ 2023-24 വർഷങ്ങളിലേക്ക് എത്തുമ്പോൾ അത് പ്രതിമാസം  12,500 കോടി രൂപയായി ഉയർന്നു. 

24 ശതമാനം വർധന

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ 2023-24ൽ മൊത്തം 1,41,800 കോടി രൂപയെടുത്തിട്ടുണ്ട്. മുൻ വർഷത്തെ തുകയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 24.4 ശതമാനം കൂടുതലാണ്.

2013-14 ൽ പണമിടപാടുകളിൽ യാത്രികകരുടെ വിഹിതം 1.5 ശതമാനം ആയിരുന്നു 2018-19ൽ 35 ശതമാനമായി. 2024 സാമ്പത്തിക വർഷമായപ്പോൾ ഇന്ത്യയിൽ നിന്നുള്ള പണമയയ്ക്കലിന്റെ മൊത്തം ഒഴുക്കിന്റെ 53.6 ശതമാനവും വിദേശയാത്രകൾക്കായി മാറി എന്നും സെൻട്രൽ ബാങ്ക് റെമിറ്റൻസ് സ്കീം പ്രകാരമുള്ള ആർ ബി ഐ കണക്കുകൾ വ്യക്തമാക്കുന്നു.

foreign travel