/kalakaumudi/media/media_files/2025/11/27/sheikh-2025-11-27-16-32-49.jpg)
ധാക്ക: അഴിമതിക്കേസിൽ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് 21 വർഷം തടവുശിക്ഷ വിധിച്ചു ധാക്ക കോടതി .മൂന്നു തട്ടിപ്പു കേസികളിലായി ഏഴു വർഷം വീതം തടവാണ്, ധാക്കയിലെ പ്രത്യേക കോടതി ജഡ്ജി മുഹമ്മദ് അബ്ദുള്ള അൽ മാമുൻ ശിക്ഷ വിധിച്ചിരിക്കുന്നത്.
ധാക്കയിലെ പുർബച്ചൽ പ്രദേശത്ത് സർക്കാർ ഭൂമികൾ നിയമവിരുദ്ധമായി കുടുംബാംഗങ്ങൾക്ക് അനുവദിച്ചുവെന്ന ആരോപണത്തിൽ ബംഗ്ലാദേശ് അഴിമതി വിരുദ്ധ കമ്മീഷൻ (എസിസി) കഴിഞ്ഞ ജനുവരിയിൽ ഷെയ്ഖ് ഹസീനക്കെതിരെ ആറു കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.
ഇതിൽ ശേഷിക്കുന്ന മൂന്ന് കേസുകളിലെ വിധി ഡിസംബർ 1 ന് പ്രഖ്യാപിക്കും.
ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസദ് ജോയിക്ക് കോടതി അഞ്ച് വർഷം തടവും 100,000 ബംഗ്ലാദേശി ടാക്ക പിഴയും വിധിച്ചു.
ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസദ് പുട്ടുലിന് കോടതി അഞ്ച് വർഷം തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
