/kalakaumudi/media/media_files/2025/09/12/bolsanaro-2025-09-12-10-35-26.jpg)
ബ്രസീലിയ: അട്ടിമറി ഗൂഢാലോചനകേസിൽ ബ്രസീൽ മുൻ പ്രസിഡന്റ് ബോൾസാനാരോ കുറ്റക്കാരനെന്ന് ബ്രസീൽ സുപ്രീംകോടതി. 2022ൽ ലുല സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. തെരഞ്ഞെടുപ്പിൽ തോറ്റതോടെയാണ് അട്ടിമറി ശ്രമം നടത്തിയത്. ലുല ഡ സിൽവയുടെ സർക്കാരിനെതിരെ ഗൂഢാലോചന നടത്തുകയും ക്രിമിനൽ സംഘങ്ങളെ നയിക്കുകയും ചെയ്തതടക്കം അഞ്ച് കുറ്റങ്ങൾ ബോൾസാനാരോക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കുറ്റങ്ങൾ തെളിഞ്ഞാൽ 40 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.എന്നാൽ, സുപ്രീംകോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബോൾസാനാരോയുടെ വാദം. അതേസമയം, അദ്ദേഹത്തിന്റെ അടുത്ത അനുയായിയും യുഎസ് പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ആശ്ചര്യപ്പെടുത്തുന്ന വിധിയാണിതെന്ന് പറഞ്ഞു. ബ്രസീൽ സുപ്രീം കോടതി വ്യാഴാഴ്ചയാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്.