/kalakaumudi/media/media_files/2025/12/07/us-2025-12-07-17-00-13.jpg)
വാഷിങ്ടണ്‍: കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയോട് മോശമായി പെരുമാറിയതിന് യുഎസ് ഇന്ത്യയോട് മാപ്പ് പറയണമെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. പാകിസ്താന്റെ സംയുക്ത പ്രതിരോധ സേന മേധാവി അസിം മുനീര്‍ യുഎസില്‍ വന്നാല്‍ ആദരിക്കുന്നതിനു പകരം അറസ്റ്റു ചെയ്യുകയാണ് വേണ്ടതെന്ന് മൈക്കല്‍ റൂബിന്‍ പറഞ്ഞു.
പാകിസ്താനെ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പ്രഖ്യാപിക്കണമെന്നും മൈക്കല്‍ റൂബിന്‍ ആവശ്യപ്പെട്ടു. അസിം മുനീറിനെ ജൂണില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ സ്വീകരിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തതിനെ പരാമര്‍ശിച്ചായിരുന്നു മൈക്കല്‍ റൂബിന്റെ പ്രതികരണം.
യുഎസ് പാകിസ്താന്റെ പക്ഷം ചേരുന്നത് തന്ത്രപരമായി യുക്തിയല്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണം. അസിം മുനീര്‍ യുഎസില്‍ വന്നാല്‍ ആദരിക്കുന്നതിനു പകരം അറസ്റ്റു ചെയ്യുകയാണ് വേണ്ടത്.
അണിയറയിലെ നിശബ്ദമായ നയതന്ത്ര ചര്‍ച്ചകളാണ് ആവശ്യം. കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യയോട് പെരുമാറിയ രീതിക്ക് യുഎസിന്റെ ഭാഗത്തു നിന്ന് പരസ്യമായ ക്ഷമാപണം ഉണ്ടാകണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മാപ്പ് പറയാന്‍ ഇഷ്ടമല്ലായിരിക്കാം, എന്നാല്‍ യുഎസിന്റെയും ലോകത്തെ ജനാധിപത്യ രാജ്യങ്ങളുടെയും താല്‍പ്പര്യങ്ങള്‍ ഒരു വ്യക്തിയുടെ ഈഗോയെക്കാള്‍ വളരെ വലുതാണ്, അതെത്ര വലുതാണെങ്കിലുമെന്ന് മൈക്കല്‍ റൂബിന്‍ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
