പെട്രോളിയം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗ അറസ്റ്റിലേക്ക്

ഉയർന്ന വിലയ്ക്ക് ടെൻഡറുകൾ നൽകി സിലോൺ പെട്രോളിയം കോർപ്പറേഷനു 80 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് നടപടികൾ.രണതുംഗയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു അഴിമതി നിരോധന കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്

author-image
Devina
New Update
arjuna ranatunga

കൊളംബോ: പെട്രോളിയം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മന്ത്രിയുമായിരുന്ന അർജുന രണതുംഗ അറസ്റ്റിലേക്ക്.

 ലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച നായകനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമെന്നു അഴിമതി നിരോധന കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട് .

ഉയർന്ന വിലയ്ക്ക് ടെൻഡറുകൾ നൽകി സിലോൺ പെട്രോളിയം കോർപ്പറേഷനു 80 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലാണ് നടപടികൾ.

 ശ്രീലങ്കയുടെ അഴിമതി നിരോധന കമ്മീഷന്റെ നടപടികളാണ് മുൻ നായകനും ഇതിഹാസ താരവുമായ രണതുംഗയുടെ അറസ്റ്റിലേക്ക് നയിച്ചത്.

രണതുംഗയെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നു അഴിമതി നിരോധന കമ്മീഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

 കേസുമായി ബന്ധപ്പെട്ട് സിലോൺ പെട്രോളിയം കോർപ്പറേഷൻ ചെയർമാൻ ധമ്മിക രണതുംഗയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാളെ കോടതിയിൽ ഹാജരാക്കിയ സമയത്താണ് അഴിമതി നിരോധന കമ്മീഷൻ അർജുന രണതുംഗയെ അറസ്റ്റ് ചെയ്യുന്ന കാര്യം വക്തമാക്കിയത്.

ധമ്മിക രണതുംഗയാണ് കേസിൽ ഒന്നാം പ്രതി.

 അർജുന രണതുംഗ രണ്ടാം പ്രതിയാണ്. നിലവിൽ അർജുന രണതുംഗ വിദേശത്തായതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അഴിമതി നിരോധന കമ്മീഷൻ കോടതിയെ അറിയിച്ചു.