9കാരിയെ പീഡിപ്പിക്കാൻ പദ്ധതിയിട്ട മുൻ യു.എസ് ഉന്നത ഉദ്യോഗസ്ഥന് 11.5 വർഷം തടവ്

കഴിഞ്ഞ ഫെബ്രുവരിയിൽ ബെഡ്‌ഫോഡിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.ഇംഗ്ലണ്ടിലെ കിഴക്കൻ കൗണ്ടിയായ ബെഡ്‌ഫോഡ്‌ഷെയറിലെ പൊലീസ് നടത്തിയ രഹസ്യ ഓപറേഷനിലാണ് അമേരിക്കയിലെ ന്യൂജേഴ്‌സി സ്വദേശിയായ ഷൈ വലയിലായത്.

author-image
Prana
New Update
dc

ഒൻപത് വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനായി ഇംഗ്ലണ്ടിലെത്തിയ യു.എസ് ഗവൺമെന്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥന് യു.കെയിൽ 11.5 വർഷം തടവു ശിക്ഷ. ഒബാമ ഭരണകൂടത്തിലെ ഭീകരവാദ വിരുദ്ധ ഉപദേശകനും അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് ബാങ്കറുമായ റഹാമിം ഷൈ (47) എന്നയാൾക്കെതിരെയാണ് ഇംഗ്ലണ്ടിലെ ലുട്ടൻ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബെഡ്‌ഫോഡിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്.ഇംഗ്ലണ്ടിലെ കിഴക്കൻ കൗണ്ടിയായ ബെഡ്‌ഫോഡ്‌ഷെയറിലെ പൊലീസ് നടത്തിയ രഹസ്യ ഓപറേഷനിലാണ് അമേരിക്കയിലെ ന്യൂജേഴ്‌സി സ്വദേശിയായ ഷൈ വലയിലായത്. ഇയാൾ പീഡിപ്പിക്കാൻ ലക്ഷ്യമിട്ടെത്തിയ പെൺകുട്ടി യഥാർത്ഥത്തിൽ പൊലീസിന്റെ സാങ്കൽപ്പിക സൃഷ്ടി മാത്രമായിരുന്നു. ഇല്ലാത്ത പെൺകുട്ടിയുടെ മുത്തശ്ശിയായി അഭിനയിച്ച ബെഡ്‌ഫോഡ്‌ഷെയർ പൊലീസിലെ ഉദ്യോഗസ്ഥയുമായി ഒരു മാസത്തോളം ആശയവിനിമയം നടത്തിയ ശേഷമാണ് ഇയാൾ കൂടിക്കാഴ്ചയ്ക്കു വേണ്ടി ഇംഗ്ലണ്ടിലെത്തിയത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്ന രീതിയെക്കുറിച്ച് ഇയാൾ വിശദമായി 'മുത്തശ്ശി'യോട് ഓൺലൈൻ സന്ദേശങ്ങളിലൂടെ വിവരിച്ചിരുന്നു. 2024 ഫെബ്രുവരി 23-നാണ് ഷൈ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ വിമാനമിറങ്ങിയത്. അവിടെ നിന്ന് പെൺകുട്ടിയുടെ 'മുത്തശ്ശി'യെ കാണാൻ ബെഡ്‌ഫോഡിലേക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു

rape