വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. ജോര്‍ജിയയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.100 വയസായിരുന്നു. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. 1977 മുതല്‍ 1981 വരെ യുഎസ് പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടര്‍ ഡെമോക്രാറ്റുകാരനായിരുന്നു.
ജിമ്മി കാര്‍ട്ടര്‍ 1978 ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 100 വയസ് വരെ ജീവിച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റാണ് ജിമ്മി കാര്‍ട്ടര്‍. പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷം മനുഷ്യാവകാശ പ്രവര്‍ത്തകനായും തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.കാന്‍സറിനെ അതിജീവിച്ച ജിമ്മി കാര്‍ട്ടര്‍ കഴിഞ്ഞ യുഎസ് തെരഞ്ഞെടുപ്പിലും വോട്ട് ചെയ്തിരുന്നു.
2002ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ജിമ്മി കാര്‍ട്ടര്‍ക്ക് സമ്മാനിച്ചിരുന്നു.ജനാധിപത്യം വളര്‍ത്താനും മനുഷ്യാവകാശം ഉറപ്പുവരുത്താനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു നോബേൽ സമ്മാനം ലഭിച്ചത്. എഞ്ചിനീയറിങ് ഉപരിപഠനത്തിന് ശേഷം ജോര്‍ജിയ ഗവര്‍ണറായിട്ടാണ് കാര്‍ട്ടര്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിന്‍ 96ാം വയസ്സിൽ 77 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്.