Far-left La France Insoumise founder Jean-Luc Melenchon, right, clenches his fist with other party members after the second round of the parliamentary elections in Paris
പാരീസ്: ഫ്രാൻസിൽ നിർണായകമായ പാർലമെന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തെ പിന്നിലാക്കി ഇടത് സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റം. ഇടതു സഖ്യമായ ന്യൂ പോപുലർ ഫ്രണ്ടാണ് (എൻ.എഫ്.പി) മുന്നിട്ടുനിൽക്കുന്നത്.അതെസമയം ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മുന്നിട്ടു നിന്ന തീവ്രവലതുപക്ഷമായ നാഷണൽ റാലി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിൻറെ മിതവാദി സഖ്യം രണ്ടാംസ്ഥാനത്താണ്.ആദ്യഘട്ടത്തിൽ മുന്നേറിയ തീവ്ര വലതുപക്ഷത്തെ ഇടതുപക്ഷ നേതാവ് ജീൻ ലൂക്ക് മെലൻചോണിൻറെയും പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിൻറെയും 'സഹകരണ ബുദ്ധി' പിടിച്ചുകെട്ടിയെന്നത് വ്യക്തമാണ്. ആർക്കും കേവല ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലാത്തതിനാൽ തൂക്കുമന്ത്രിസഭ വന്നേക്കും. ഇടത് സഖ്യം മിതവാദി സഖ്യവുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത.
577 അംഗ നാഷനൽ അസംബ്ലിയിൽ അധികാരത്തിലെത്താൻ 289 സീറ്റ് വേണം. ഇടതുപക്ഷം 172 മുതൽ 192 വരെ സീറ്റുകളിൽ ജയിച്ചുകയറുമെന്നാണ് സൂചന. ഇമ്മാനുവൽ മക്രോണിൻറെ മിതവാദി സഖ്യം 150 മുതൽ 170 സീറ്റുകൾ വരെ സ്വന്തമാക്കും. ഇരു സഖ്യവും ഒന്നിച്ച് നിന്നാൽ അധികാരത്തിലേറാനാകും. അങ്ങനെയെങ്കിൽ ഇടതുപക്ഷ നേതാവായ ജീൻ ലൂക്ക് മെലൻചോണാകും ഫ്രാൻസിൻറെ അടുത്ത പ്രസിഡൻറ്.
ഇടതുസഖ്യം മുന്നേറുമെന്ന് എക്സിറ്റ് പോളിൽ സൂചനകൾ പുറത്തുവന്നതോടെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്.ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മരീൻ ലെ പെൻ നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ നാഷനൽ റാലി (ആർ.എൻ) സഖ്യമായിരുന്നു മുന്നിലെത്തിയിരുന്നത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ ഫലം പുറത്തുവരുമ്പോഴാണ് ആർ.എൻ സഖ്യത്തിൻറെ ലീഡ് കുറഞ്ഞത്.