ഫ്രഞ്ച് സിനിമാതാരം അലന്‍ ദെലോ അന്തരിച്ചു

കാന്‍ ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ഫ്രഞ്ച് സംസ്‌കാരത്തിലെ അതികായകനാണു ദെലോയെന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അനുശോചനസന്ദേശത്തില്‍ കുറിച്ചു. 

author-image
Athira Kalarikkal
New Update
alan delo

Alan Delo

Listen to this article
0.75x1x1.5x
00:00/ 00:00

പാരിസ് : ഫ്രഞ്ച് സിനിമാതാരം അലന്‍ ദെലോ (88) അന്തരിച്ചു. നീലകണ്ണുകളോടുകൂടി 1960-80 കാലത്ത് യൂറോപ്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളിലൊരായിരുന്നു ദെലോ. ഏതു വേഷമായാലും ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്. തെമ്മാടിയുടെയും പൊലീസിന്റെയും വേഷങ്ങളില്‍ നിറഞ്ഞാടുകയായിരുന്നു ദെലോ. പതിനേഴാം വയസ്സില്‍ ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്നു. രണ്ടാം ലോകയുദ്ധകാലത്ത് ഇന്തോ-ചൈനയില്‍ സേവനമനുഷ്ഠിച്ചു. കാന്‍ ചലച്ചിത്രോത്സവത്തില്‍ വെച്ചാണ് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. ഫ്രഞ്ച് സംസ്‌കാരത്തിലെ അതികായകനാണു ദെലോയെന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ അനുശോചനസന്ദേശത്തില്‍ കുറിച്ചു. 

ഇറ്റാലിയന്‍ സംവിധായകന്‍ ലുക്കിനോ വിസ്‌കോണ്ടിയുടെ റോക്കോ ആന്‍ഡ് ബ്രദേഴ്‌സ് (1960) ആദ്യ ശ്രദ്ധേയചിത്രം. മറ്റു പ്രധാന സിനിമകള്‍: പര്‍പ്പിള്‍ നൂണ്‍ (1960), എനി നമ്പര്‍ കാന്‍ വിന്‍ (1963), ദ് ലെപേഡ് (1963), സമുറായ് (1967), ദ് ഗോഡ്സന്‍ (1967), ദ് സ്വിമ്മിങ് പൂള്‍ (1969), ബോര്‍സാലിനോ (1970). സോറോ (1975).

film actor Alan Delo