പാരിസ്: പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കെതിരായ അവിശ്വാസപ്രമേയം പാസായി. 574 അംഗ പാര്‍ലമെന്റില്‍ 331 പേരാണ് സര്‍ക്കാരിനെതിരെ വോട്ടുചെയ്തത്. ഇടതുപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന പ്രമേയത്തെ തീവ്ര വലതുപക്ഷ നാഷനല്‍ റാലി പിന്തുണക്കുകയായിരുന്നു. ഇതോടെ ഫ്രാന്‍സ് വീണ്ടും ഭരണപ്രതിസന്ധിയുടെ പിടിയിലായി.
ആര്‍എന്‍ പിന്തുണയോടെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബാര്‍ണിയര്‍ പ്രധാനമന്ത്രിയായത്. 1962നു ശേഷം ഫ്രാന്‍സില്‍ ആദ്യമായാണ് ഒരു സര്‍ക്കാര്‍ അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഫ്രാന്‍സിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയായിരുന്നു 73കാരനായ ബാര്‍ണിയര്‍. അധികാരമേറ്റ് മൂന്നു മാസത്തിനകമാണ് ബാര്‍ണിയര്‍ക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. രാജ്യത്ത് ഏറ്റവും കുറച്ചുകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി കൂടിയായി ബാര്‍ണിയര്‍.