പാരിസ്: പ്രസിഡന്റ് പദവിയില്‍ തുടരുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയറിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് മാക്രോണിന്റെ പ്രതികരണം. പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും മാക്രോണ്‍ അറിയിച്ചു.
ഫ്രാന്‍ രാഷ്ട്രീയ അരാജകത്വത്തിലേക്ക് നീങ്ങുന്നത് തടയാന്‍ പുതിയ പ്രധാനമന്ത്രിയെ ഉടന്‍ തീരുമാനിക്കുമെന്നും മാക്രോണ്‍ പറഞ്ഞു. പ്രധാനമന്ത്രിയെ പുറത്താക്കിയതിനു പിന്നാലെ മാക്രോണിന്റെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാജി ആവശ്യം മാക്രോണ്‍ തള്ളി. പുതിയ സര്‍ക്കാര്‍ വരും വരെ ബാര്‍ണിയറും മന്ത്രിമാരും ചുമതലകള്‍ നിര്‍വഹിക്കുമെന്നും മാക്രോണ്‍ അറിയിച്ചു.