മോദി അമേരിക്കയില്‍, ട്രംപുമായി കൂടിക്കാഴ്ച നാളെ

ഫ്രാന്‍സില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം സഹ അധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേഷം മാര്‍സെയിലെത്തിയ ഇരു നേതാക്കളും രാത്രി നടത്തിയ ചര്‍ച്ചയിലാണ് സൈനികേതര ആണവോര്‍ജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായത്.

author-image
Biju
New Update
sGED

emmanuel macron and narendramodi

പാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ പാരീസ് ഉടമ്പടിയില്‍ ഉറച്ചു നില്‍ക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. പാരിസ് ഉടമ്പടിക്കെതിരായ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാട് തള്ളിക്കൊണ്ടാണ് മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇക്കാര്യം വ്യക്തമാക്കിയത്. സൈനികേതര ആണവോര്‍ജ മേഖലയില്‍ ഫ്രാന്‍സുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ചെറിയ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതില്‍ അടക്കം സഹകരിക്കാന്‍ ധാരണയായി.

ഫ്രാന്‍സില്‍ നടന്ന എ ഐ ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം സഹ അധ്യക്ഷനായാണ് മോദി പങ്കെടുത്തത്. ഇതിനുശേഷം മാര്‍സെയിലെത്തിയ ഇരു നേതാക്കളും രാത്രി നടത്തിയ ചര്‍ച്ചയിലാണ് സൈനികേതര ആണവോര്‍ജ രംഗത്തെ ബന്ധം ശക്തിപ്പെടുത്താന്‍ ധാരണയായത്. ചെറിയ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു.  കൂടാതെ മാര്‍സെയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും മക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ പുതിയ നാഷണല്‍ മ്യൂസിയം നിര്‍മ്മിക്കാന്‍ സഹകരിക്കുമെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.

ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി അമേരിക്കയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച നാളെ നടക്കുക. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യക്കാരെ നാടുകടത്തിയ വിഷയമടക്കം ചര്‍ച്ചയാകുമെന്നാണ് വിവരം.

 

narendra modi narendramodi pm narendramodi