/kalakaumudi/media/media_files/BBwmaOLpVmpHEfTERqsk.jpg)
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഹസൻ നസ്രളളയുടെ ഖബറടക്കം വെള്ളിയാഴ്ച നടക്കുമെന്ന് റിപ്പോർട്ട്. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ളയുടെ പ്രധാന നേതാവായ നസ്രള്ള കൊല്ലപ്പെട്ടത്. നസ്രള്ളയുടെ കൊലപാതകത്തോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
നസ്രള്ളയുടെ തിരോധാന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇറാനിൽ പ്രതിഷേധമുയർന്നിരുന്നു. കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറുടെ ഫോട്ടോഗ്രാഫുകൾ പിടിച്ച് പ്രകടനക്കാർ “ഡൗൺ വിത്ത് യു.എസ്”, “ഡൗൺ വിത്ത് ഇസ്രയേൽ”, “പ്രതികാരം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. ഇസ്രയേലുമായി ഹിസ്ബുള്ള സംഘടനയുടെ ശത്രുത രൂക്ഷമായ സാഹചര്യത്തിൽ യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തരമായി യോഗം ചേരണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നസ്രള്ളയുടെ വിയോഗത്തെത്തുടർന്ന് ലെബനൻ അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, നീണ്ട 18 വർഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട്, 2000 ത്തിൽ ഇസ്രയേലിനെ രാജ്യത്ത് നിന്ന് തുരത്തിയതിന്റെ മാസ്റ്റർ പ്ലാൻ നസ്രള്ളയുടേതായിരുന്നു. 2006ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുള്ള വിജയം നേടിയതോടെയാണ് നസ്രള്ള ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി മാറിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
