ന്യൂഡല്‍ഹി : ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലെത്തുന്ന പ്രധാനമന്ത്രി സൈപ്രസ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങളും സന്ദര്‍ശിക്കും. ഓപ്പറേഷന്‍ സിന്ദുറിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ പര്യടനം ഞായറാഴ്ച ആരംഭിക്കും. കാനഡയിലെ അല്‍ബെര്‍ട്ടയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ പ്രത്യേകക്ഷണം സ്വീകരിച്ചാണു മോദി പങ്കെടുക്കുന്നത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിക്കുമെന്നാണു വിലയിരുത്തല്‍. സൈപ്രസില്‍ പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലൈഡ്സുമായി ചര്‍ച്ച നടത്തും.