നെതന്യാഹുവിന് ഗാലാന്റിന്റെ താക്കീത് ;ഗസ യുദ്ധം ഉടൻ നിർത്തണം

കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ, പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കിയിരുന്നു. ഗസ യുദ്ധത്തില്‍ നെതന്യാഹുവുമായുള്ള ഭിന്നത പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുറത്താക്കല്‍ ഉണ്ടായത്.

author-image
Rajesh T L
New Update
NETHYOV

(Elad Malka/Defense Ministry)

കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ, പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കിയിരുന്നു. ഗസ യുദ്ധത്തില്‍ നെതന്യാഹുവുമായുള്ള ഭിന്നത പരസ്യമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുറത്താക്കല്‍ ഉണ്ടായത്. ഗാലന്റിനെ പുറത്താക്കിയതിനെതിരെ ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളുടെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയാണ്. പിന്നാലെ ഗാലന്റിന്റെ പ്രതികരണം പുറത്തുവിട്ടിരിക്കുകയാണ് ഇസ്രയേലിലെ മാധ്യമങ്ങള്‍.അഭിപ്രായ വൃത്യാസത്തെ തുടര്‍ന്ന് ഗാലന്റിനെ പ്രധാനമന്ത്രി നെതന്യാഹു പുറത്താക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഗാലന്റിന്റെ പ്രതികരണം.

ഇസ്രായേല്‍ സൈന്യം ഇനി ഗസ്സയില്‍ തുടരരുതെന്നാണ് ഗസ്സയിലുള്ള ബന്ദികളുടെ ബന്ധുക്കളോട് സംസാരിക്കവെ ഗാലന്റ് പറഞ്ഞത്. സൈന്യം ഗസ്സയില്‍ തുടരുന്നതിന് സുരക്ഷാപരവും നയതന്ത്രപരവുമായ ന്യായീകരണങ്ങളുണ്ടെന്നാണ് നെതന്യാഹുവിന്റെയും സര്‍ക്കാരിന്റെയും അവകാശവാദം. എന്നാല്‍, തനിക്കും ഐഡിഎഫ് മേധാവി ഹെര്‍സി ഹലേവിക്കും ഇതിനെ കുറിച്ച് സംശയങ്ങളുണ്ട്. 

ഗസയില്‍ ഇനി ഒന്നും ചെയ്യാനില്ല. പ്രധാന നേട്ടങ്ങളെല്ലാം കൈവരിച്ചുകഴിഞ്ഞു. നെതന്യാഹുവിന്റെ ആഗ്രഹം കൊണ്ടാണ് സൈന്യം അവിടെ തുടരുന്നത്. സ്ഥിതി ഗതികള്‍ സാധാരണ നിലയില്‍ എത്തിക്കാന്‍ എന്ന പേരില്‍ ഇസ്രായേല്‍ സേന ഗസയില്‍ തുടരരുന്നത് സൈനികരുടെ ജീവന്‍ അപകടത്തിലാക്കും. ശരിയായ തീരുമാനം എല്ല ഇതെന്നുമാണ് യോവ് ഗാലന്റ് തുറന്നടിച്ചത്. 

അതിനിടെ, ഇസ്രായേലില്‍ ആക്രമണം നടത്തുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താന്‍ അനുവദിക്കുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റായ നെസെറ്റ് പാസാക്കിയിരുന്നു. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നല്‍കിയത്. 20 വര്‍ഷം വരെ നാടുകടത്താന്‍ ആഭ്യന്തര മന്ത്രാലയത്തിന് കഴിയുന്നതാണ് നിയമം. സാഹചര്യത്തിന് അനുസരിച്ച് ഗസ്സയിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആകും നാടുകടത്തുക.

മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍, ഇണകള്‍ എന്നിവരെയെല്ലാം ഈ നിയമപ്രകാരം നാടുകടത്താന്‍ സാധിക്കും. ഭീകരവാദത്തിന് പിന്തുണ, പുകഴ്ത്തല്‍, പ്രോത്സാഹനം എന്നിവ നല്‍കിയെന്ന കുറ്റം ചുമത്തിയാകും നാടുകടത്തുക. ആക്രമണം മുന്‍കൂട്ടി അറിഞ്ഞിട്ടും അത് തടയാന്‍ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയും ആളുകളെ നാടുകടത്താന്‍ സാധിക്കും. ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടിയുടെ ഹനോച്ച് മില്‍വിഡ്‌സികിയാണ് ബില്ല് അവതരിപ്പിച്ചത്. 61 എംപിമാര്‍ ഇതിനെ പിന്തുണച്ചപ്പോള്‍ 41 പേര്‍ എതിര്‍ത്തു.

ഇസ്രായേലിലുള്ള ഫലസ്തീന്‍ പൗരന്‍മാരെ ഏഴ് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ നാടുകടത്താം. മറ്റുള്ളവരെ 10 മുതല്‍ 20 വര്‍ഷം വരെയാകും നാടുകടത്തുക. നാടുകടത്തല്‍ നടപ്പാക്കാന്‍ പൊലീസിനും അധികാരമുണ്ടാകും. നിയമത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ബെതും പിന്തുണക്കുന്നുണ്ട്. പ്രതിരോധത്തിനുള്ള ഫലപ്രദമായ മാര്‍ഗമെന്നാണ് ഷിന്‍ബെതിന്റെ അഭിപ്രായം.

അതേസമയം, ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ ആക്രമണം രൂക്ഷമാണ്. ഗസ്സയിലെ ജബാലിയയില്‍ നടന്ന ആക്രമണത്തില്‍ മാത്രം മുപ്പതിലേറെ പേര്‍ മരിച്ചു. ലബനാനിലെ ബൈറൂത്തില്‍ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു.

ഇസ്രായേലിനു നേരെ കഴിഞ്ഞ ദിവസം ഹിസ്ബുല്ല വ്യാപക ആക്രമണമാണ് നടത്തിയത്. ആക്രമണത്തില്‍ രണ്ട് ഇസ്രായേലികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൈനികനാണ്. ഇസ്രയേലുമായി വെടിനിര്‍ത്തല്‍ കരാര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് ഹിസ്ബുല്ല മേധാവി നഈം ഖാസിം പറഞ്ഞു.

ഇസ്രായേലിന്റെ വടക്കന്‍ ഗസയില്‍ കടുത്ത ഉപരോധം തുടരുകയാണ്. ഇവിടേക്ക് ഇപ്പോഴും ആവശ്യമായ ഭക്ഷണവും വെള്ളവും കടത്തിവിടുന്നില്ല. ഇവിടെ ലക്ഷക്കണക്കിനു പേര്‍ പട്ടിണിമരണത്തിന് കീഴടങ്ങുമെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

israel Attack israel and hezbollah war iran israel war news Prime Minister Benjamin Netanyahu israel and hamas conflict Benjamin Netanyahu israel gaza Yoav Gallant Israel army