ഏറ്റുവാങ്ങിയ ഉടന്‍ വൈദ്യപരിശോധന

. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടര്‍ന്ന് യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും.

author-image
Biju
New Update
dht

israel

ടെല്‍ അവീവ്: ആശയക്കുഴപ്പം എല്ലാം മാറി. ഇനി ആശങ്കയില്ല. ലോകം കേള്‍ക്കാന്‍ കൊതിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പതിനഞ്ച് മാസങ്ങള്‍ക്കിപ്പുറം പുറംലോകം കാണാന്‍ ഭഗ്യം ലഭിച്ചവര്‍ ഈ മൂന്നുപേരാണ്.

ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി, റോമി ഗോനെന്‍... ഇസ്രയേല്‍ഹമാസ് യുദ്ധത്തിന് വിരാമമിട്ടുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തില്‍ ഹമാസ് ആദ്യം മോചിപ്പിക്കുന്ന മൂന്നുപേര്‍. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടര്‍ന്ന് യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും.

31 വയസുകാരി ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍

ഇസ്രയേല്‍റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇവരെ വീട്ടില്‍നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഡോറോന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ജനുവരിയിലാണ് വിവരം ലഭിച്ചത്. അന്ന് ഹമാസ് പുറത്തുവിട്ട വിഡിയോയില്‍ മറ്റു രണ്ടു ബന്ദികള്‍ക്കുമൊപ്പം ഡോറോന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.

24കാരി റോമി ഗോനെന്‍
 
നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ റോമിയുടെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഇവരുടെ വിരലുകള്‍ ചലിപ്പിക്കാനാവില്ലെന്നും കൈയുടെ നിറം മാറുന്നുവെന്നും റോമിയുടെ കുടുംബത്തെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

28കാരി എമിലി ദമാരി

ബ്രിട്ടിഷ്ഇസ്രയേല്‍ പൗരത്വമുള്ള എമിലിയെ ഫാര്‍ അസയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്. ഇവിടെ താമസിച്ചിരുന്ന 37 പേരെയും ഹമാസ് പിടികൂടി. ബന്ദികളിലെ ഏക ബ്രിട്ടിഷ് പൗരയാണ് എമിലി. എമിലിയുടെ കൈയ്ക്കും വെടിയേറ്റിട്ടുണ്ട്. കാലിനും മുറിവേറ്റു. എമിലിയുടെ സ്വന്തം കാറിലാണ് ഇവരെ തട്ടിക്കൊണ്ടു പോയത്.