/kalakaumudi/media/media_files/w4ukFEbt6jQNVUafDtao.jpg)
ഗസ്സയുടെ തെക്കന്‍ നഗരമായ റഫയില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എട്ടാം മാസത്തിലേക്ക് കടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 36,284 പേരാണ് കൊല്ലപ്പെട്ടത്.
വളരെ പരിമിതമായ രീതിയിലുള്ള സഹായങ്ങള്‍ മാത്രമാണ് ഗസ്സയിലെത്തുന്നതെന്നും അത് ആളുകളിലേക്ക് എത്തുന്നില്ലെന്നും യു എന്‍ പറഞ്ഞു. ഗസ്സയില്‍ മാനുഷിക സാഹചര്യം വളരെ മോശമായി തുടരുകയാണെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചു.