ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 25 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ അല്‍ നുസ്വീറത്തിലും അല്‍ ബുറൈജിലുമായാണ് 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിച്ചതിനൊപ്പം റഫയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ കൂടി സൈന്യം നാശം വിതച്ചു.

author-image
Prana
New Update
gaza

Gaza war

Listen to this article
0.75x 1x 1.5x
00:00 / 00:00

ഗസ്സാ മുനമ്പിലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 25 ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. മധ്യ ഗസ്സയില്‍ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളില്‍ അല്‍ നുസ്വീറത്തിലും അല്‍ ബുറൈജിലുമായാണ് 25 ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. അഭയാര്‍ഥി ക്യാമ്പുകള്‍ ആക്രമിച്ചതിനൊപ്പം റഫയിലെ കൂടുതല്‍ പ്രദേശങ്ങളില്‍ കൂടി സൈന്യം നാശം വിതച്ചു. കഴിഞ്ഞ മെയ് മാസത്തിന് മുമ്പ് ഒരു ലക്ഷത്തിലധികം ഫലസ്തീനികള്‍ അഭയം പ്രാപിച്ച റഫയില്‍ ബലിപെരുന്നാളിന്റെ പിറ്റേ ദിവസം കനത്ത വ്യോമാക്രണമാണ് ഇസ്റാഈല്‍ നടത്തിയത്. ഇതേത്തുടര്‍ന്ന് ഭൂരിഭാഗം പേരും വടക്കന്‍ പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു.ലോക രാജ്യങ്ങളുടെ ഒരു ഇടപെടലും റഫയില്‍ ഇല്ലെന്നും സര്‍വസ്വാതന്ത്ര്യത്തോടെയാണ് റഫയില്‍ ഇസ്റാഈല്‍ സൈന്യത്തിന്റെ ആക്രമണമെന്നും റഫാ നിവാസിയും ആറ് കുട്ടികളുടെ പിതാവുമായയാള്‍ റോയിട്ടേഴ്സിനോട് ഒരു ചാറ്റ് ആപ്പിലൂടെ പറഞ്ഞു.

റഫക്ക് പുറമെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ തല്‍ അല്‍ സുല്‍ത്താന്‍, അല്‍ ഇസ്ബ, സുറൂബ് പ്രദേശങ്ങളിലും ഇസ്റാഈല്‍ ടാങ്കുകള്‍ വെടിയുതിര്‍ത്തു. റഫയുടെ ഹൃദയ ഭാഗത്തുള്ള ശബൂറയിലും കനത്ത നാശമാണ് സൈന്യം വിതക്കുന്നത്. ഈജിപ്തുമായുള്ള അതിര്‍ത്തിപ്രദേശവും റഫയുടെ കിഴക്കന്‍ പ്രദേശങ്ങളും പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ജനങ്ങളെ കൊന്നൊടുക്കുന്നതിനൊപ്പം നഗരവും അഭയാര്‍ഥി ക്യാമ്പുകളും തകര്‍ത്ത് തരിപ്പണമാക്കുകയാണ് സൈന്യം.

Gaza war updates