റഫക്കു ചുറ്റും ആക്രമണം ശക്തമാക്കി ഇസ്രയേല്‍

റഫയില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ കിഴക്കന്‍ റഫ വഴിയാണ് ഇസ്റാഈല്‍ സൈന്യം റഫയില്‍ ആക്രമണം തുടങ്ങിയത്. ഇപ്പോള്‍ പടിഞ്ഞാറന്‍ മേഖല വരെ സൈന്യമെത്തി.

author-image
Prana
New Update
israel attack

Gaza war updates

Listen to this article
0.75x 1x 1.5x
00:00 / 00:00

റഫക്കു ചുറ്റും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. റഫയുടെ പടിഞ്ഞാറന്‍ മേഖലയിലേക്കും ഉള്‍പ്രദേശങ്ങളിലേക്കും സൈനിക ടാങ്കുകളയച്ചിരിക്കുകയാണ് ഇസ്റാഈല്‍ സൈന്യം. ഡ്രോണുകളും യുദ്ധ വിമാനങ്ങളും ഈ കുഞ്ഞു പ്രദേശത്തെ വളഞ്ഞിട്ടുണ്ട്. യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് റഫയിലെ മറ്റു പ്രദേശങ്ങളിലേക്കും ഇസ്റാഈല്‍ സൈന്യം കരയാക്രമണം നടത്തുന്നത്.
ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സഹായത്തിനായി കാത്തു നിന്നവരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ക്ക് പിന്നാലെ റഫയില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. നേരത്തെ കിഴക്കന്‍ റഫ വഴിയാണ് ഇസ്റാഈല്‍ സൈന്യം റഫയില്‍ ആക്രമണം തുടങ്ങിയത്. ഇപ്പോള്‍ പടിഞ്ഞാറന്‍ മേഖല വരെ സൈന്യമെത്തി.

 

 

gaza war