Gaza war
ദിവസേന ഇസ്രയേല്‍ സൈന്യം നല്‍കുന്ന താത്കാലിക യുദ്ധവിരാമത്തിന്റെ സമയത്ത് അവശ്യ സാധനങ്ങള്‍ അഭയാര്‍ഥികള്‍ക്ക് എത്തിക്കുന്നുണ്ടെന്ന് യു എന്‍ പ്രതിനിധികള്‍ . മുഴുവന്‍ അഭയാര്‍ഥികള്‍ക്കും ജീവന്‍ നിലനിര്‍ത്താനുള്ള വസ്തുക്കള്‍ എത്തിക്കാന്‍ ഈ സമയം മതിയാകുന്നില്ലെന്ന് അധിനിവേശ ഫലസ്തീനിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധി റിച്ചാര്‍ഡ് പീപര്‍കോണ്‍ പറഞ്ഞു.സാധാരണക്കാരെ ലക്ഷ്യം വെക്കുമ്പോഴും, ഹമാസിന്റെ തുരങ്ക സങ്കേതകങ്ങള്‍ തകര്‍ക്കുന്നതിനായുള്ള ആക്രമണമാണ് റഫയില്‍ നടത്തുന്നതെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. ഹമാസിന്റെ പ്രത്യാക്രമണത്തില്‍ ഒരു ഇസ്രയേല്‍ കവചിത വാഹനം പൊട്ടിത്തെറിച്ചു.