/kalakaumudi/media/media_files/uMVaerbszZUHC2G5ALXy.jpg)
Gaza war updates
പരുക്കേറ്റ ഫലസ്തീന്‍ പൗരനെ ജീപ്പിന്റെ ബോണറ്റിനുമുകളില്‍ കെട്ടിവെച്ച് ഇസ്രയേല്‍ സൈന്യത്തിന്റെ ക്രൂരത. മുജാഹിദ് അസ്മി എന്ന യുവാവിനെയാണ് സൈന്യം മനുഷ്യ കവചമായി ഉപയോഗിച്ചത്. ശനിയാഴ്ച വെസ്റ്റ് ബേങ്ക് ജെനിനിലെ വാദി ബുര്‍ഖില്‍ ഇസ്റാഈല്‍ സൈനികനടപടിക്കിടെയായിരുന്നു സംഭവം.മുജാഹിദ് അസ്മിയെ പട്ടാളജീപ്പിന്റെ ബോണറ്റില്‍ കിടത്തി വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ, തങ്ങളുടെ സൈന്യത്തിന്റെ ഭാഗത്ത് നിന്നും പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതായി ഇസ്റാഈല്‍ സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ അസ്മിയെ പിന്നീട് റെഡ് ക്രെസന്റിനു കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.