രണ്ടുതവണ ഓസ്‌കര്‍ ജേതാവാണ് ജീന്‍ ഹാക്ക്മാന്‍

ക്ലിന്റ് ഈസ്റ്റ് വുഡിന്റെ 'അണ്‍ഫോര്‍ഗിവന്‍' (1992) എന്ന സിനിമക്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1967ല്‍ പുറത്തിറങ്ങിയ 'ബോണി ആന്‍ഡ് ക്ലൈഡ്' എന്ന ചിത്രത്തില്‍ മികച്ച സഹനടനുള്ള അക്കാദമി നോമിനേഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

author-image
Biju
New Update
fy

ന്യൂമെക്‌സികോ : പ്രസിദ്ധ ഹോളിവുഡ് നടന്‍ ജീന്‍ ഹാക്ക്മാന്‍ (95), ഭാര്യയും പിയാനിസ്റ്റുമായ ബെറ്റ്‌സി എന്നിവരെ ന്യൂ മെക്‌സികോയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

പൊലീസിനെ ഉദ്ധരിച്ച് സാന്താ ഫെ ന്യൂ മെക്‌സിക്കന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രണ്ടുതവണ ഓസ്‌കര്‍ ജേതാവാണ് ജീന്‍ ഹാക്ക്മാന്‍. സാന്താ ഫെ കൗണ്ടി ഷെരീഫ് അദാന്‍ മെന്‍ഡോസ വ്യാഴാഴ്ച വാര്‍ത്ത സ്ഥിരീകരിച്ചു. 1972ല്‍ 'ദി ഫ്രഞ്ച് കണക്ഷന്‍' എന്ന സിനിമയിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ബോണി ആന്‍ഡ് ക്ലൈഡ്', 'ദി റോയല്‍ ടെനന്‍ബോംസ്' എന്നീ ചിത്രങ്ങളിലെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

ക്ലിന്റ് ഈസ്റ്റ് വുഡിന്റെ 'അണ്‍ഫോര്‍ഗിവന്‍' (1992) എന്ന സിനിമക്ക് മികച്ച സഹനടനുള്ള ഓസ്‌കര്‍ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു. 1967ല്‍ പുറത്തിറങ്ങിയ 'ബോണി ആന്‍ഡ് ക്ലൈഡ്' എന്ന ചിത്രത്തില്‍ മികച്ച സഹനടനുള്ള അക്കാദമി നോമിനേഷനും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

കാലിഫോര്‍ണിയ സ്വദേശിയായ ജിന്‍ ഹാക്ക്മാന്‍ 1930 ജനുവരി 30നാണ് ജനിച്ചത്. പതിനാറാം വയസ്സില്‍ യു.എസ് മറൈന്‍സില്‍ ചേര്‍ന്ന ഹാക്ക്മാന്‍, ചൈന, ജപ്പാന്‍, ഹവായ് എന്നിവിടങ്ങളില്‍ നാലര വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം ഇല്ലിനോയിസ് സര്‍വകലാശാലയില്‍ ജേണലിസത്തിലും ടെലിവിഷന്‍ പ്രൊഡക്ഷനിലും ബിരുദം നേടി. 

'യംഗ് ഫ്രാങ്കന്‍സ്‌റ്റൈന്‍' (1974) 'നൈറ്റ് മൂവ്‌സ്' (1975), 'ബൈറ്റ് ദി ബുള്ളറ്റ്' (1975), 'സൂപ്പര്‍മാന്‍' (1978) എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറിലധികം സിനിമകളില്‍ അഭിനയിച്ച ഹാക്ക്മാന്റെ അവസാന ചിത്രം 'വെല്‍ക്കം ടു മൂസ്‌പോര്‍ട്ട്' ആണ്. മരണത്തെ കുറിച്ച് അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

death HOLLYWOOD NEWS